ചെക്കില്‍ കറുത്ത മഷി ഉപയോഗിക്കാന്‍ പാടില്ലേ? പ്രചരിക്കുന്ന ആര്‍.ബി.ഐ ഉത്തരവിന്റെ സത്യാവസ്ഥ
By : Online Desk
Update: 2025-01-17 09:14 GMT
ബാങ്ക് ചെക്കില്‍ കറുത്ത മഷി പെന്‍ ഉപയോഗിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതുവര്‍ഷം പുതിയ നിയമം എന്ന പേരില്‍ ജനുവരി 14ന് പുറപ്പെടുവിച്ച കത്ത് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി തട്ടിപ്പുകള്‍ തടയാന്‍ ജനുവരി ഒന്ന് മുതല്‍ ബാങ്ക് ചെക്ക് ബുക്കില്‍ കറുത്ത മഷി ഉപയോഗിക്കുന്നത് നിരോധിച്ചു എന്നാണ് കത്തില്‍ പറയുന്നത്.എന്നാല്‍ ആര്‍.ബി.ഐ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തില്ലെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.