ഡൗണ്‍ലോഡ് ചെയ്യരുത്..!! അപകടകാരിയാണ്, പണി കിട്ടും

Update: 2024-12-31 06:56 GMT

ജിയോ ഇന്റര്‍നെറ്റിലൂടെ 5ജി സ്പീഡ് കണക്ഷന്‍ ലഭിക്കാനായി വാട്‌സ്ആപ്പില്‍ ലഭിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 'ജിയോ ഇന്റര്‍നെറ്റ് സ്പീഡ് 5ജി ഇന്റര്‍നെറ്റ് കണക്ഷന്‍.എപികെ' എന്ന ഫയലാണ് വാട്‌സ്ആപ്പില്‍ ലഭ്യമാവുന്നത്. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഈ ആപ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സൈബര്‍ ദോസ്ത് അറിയിച്ചു. സന്ദേശത്തില്‍ ലഭിക്കുന്ന ഫയല്‍ അപകടകാരിയാണെന്നും ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നും ഫോണിലെ വിവരങ്ങള്‍ നഷ്ടപ്പെടുമെന്നും സൈബര്‍ ദോസ്ത് മുന്നറിയിപ്പ് നല്‍കി. ഒഫീഷ്യല്‍ ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാടുള്ളൂ എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സൈബര്‍ ദോസ്ത് അറിയിച്ച്.

Similar News