ഒരു ദിവസം 3000 രൂപ കിട്ടും..! കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ ജോലി.! പ്രചരിക്കുന്ന പരസ്യത്തിന്റെ സത്യാവസ്ഥ
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ ജോലി. 3000 രൂപ ഒരു ദിവസം കിട്ടും. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ക്രമീകരിക്കലാണ് ജോലി. ഇത്രയും കുറിപ്പുകളുള്ള ഒരു പരസ്യം കഴിഞ്ഞ കുറച്ച് നാളുകളായി ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുകയാണ്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ മുദ്രയും പേരുമൊക്കെ പരസ്യത്തിന്റെ കൂടെയുണ്ട്. പരസ്യം വിശ്വസിച്ച് ജോലിക്ക് ശ്രമിച്ചവരുടെ എണ്ണവും കുറവല്ല. ജോലിയെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് സത്യാവസ്ഥ വെളിപ്പെടുത്തി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തിയത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്നും വിശ്വസിക്കരുതെന്നും പി.ഐ.ബി അറിയിച്ചു.
An advertisement circulating on Instagram claims to offer employment opportunities under the @LabourMinistry#PIBFactCheck
— PIB Fact Check (@PIBFactCheck) December 13, 2024
❌This claim is #Fake
✅This advertisement is not associated with the Ministry of Labour and Employment pic.twitter.com/d0aL4F9Qm3