ഓസ്‌കാര്‍ വാരിക്കൂട്ടി ' അനോറ' : മികച്ച ചിത്രം ഉള്‍പ്പെടെ 5 പുരസ്‌കാരങ്ങള്‍
ലോസ് ഏഞ്ചല്‍സ്: 97ാമത് ഓസ്‌കാര്‍ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് അനോറ കരസ്ഥമാക്കിയത്. മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, മികച്ച നടി എന്നീ ഇനങ്ങളിലാണ് പുരസ്‌കാരം നേടിയത്.
മികച്ച നടനുള്ള അവാര്‍ഡ് അഡ്രിയാന്‍ ബ്രോഡി സ്വന്തമാക്കി. 'ദ ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കുന്നത്. മികച്ച നടിക്കുള്ള അവാര്‍ഡ് അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണ്‍ സ്വന്തമാക്കി.
പതിവുപോലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.റോബര്‍ട്ട് ബ്രൗണി ജൂനിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കൊമേഡിയനും അമെരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ആദ്യമായി ഓസ്‌കറിലെ അവതാരകനായെത്തിയത്.
മറ്റ് അവാര്‍ഡുകള്‍
മികച്ച സഹനടി - സോയി സാല്‍ഡാന (എമിലിയ പെരെസ്)
മികച്ച സഹനടന്‍ - കീറന്‍ കള്‍ക്കിന്‍ (ദ റിയല്‍ പെയിന്‍)
മികച്ച എഡിറ്റര്‍ - ഷോണ്‍ ബേക്കര്‍ (അനോറ)
മികച്ച അവലംബിത തിരക്കഥ - ഷോണ്‍ ബേക്കര്‍ (അനോറ)
മികച്ച സംഗീതസംവിധായകന്‍ - ഡാനിയല്‍ ബ്ലൂംബെര്‍ഗ് ( ദ ബ്രൂട്ട്‌ലിസ്റ്റ് )
മികച്ച ഛായാഗ്രഹണം - ലോല്‍ ക്രൗളി ( ദ ബ്രൂട്ട്‌ലിസ്റ്റ് )
മികച്ച ആനിമേറ്റഡ് ചിത്രം - ഫ്‌ളോ
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - ദ ഷാഡോ ഓഫ് സൈപ്രസ് (ഇറാനിയന്‍)
മികച്ച വസ്ത്രാലങ്കാരം - പോള്‍ ടേസ്വെല്‍
മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് ചിത്രം - ദ സബ്സ്റ്റന്‍സ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ചിത്രം - വിക്കെഡ്