MAMMOOTTY | 'മമ്മൂക്കയുടെ അമ്മ മെഹ് ഫില്‍'; പഴയ പാട്ടുകള്‍ പാടിയും ഓര്‍മകള്‍ പങ്കുവച്ചുമുള്ള താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Update: 2025-03-31 12:17 GMT

മമ്മൂട്ടി എന്ന പേര് ചെറിയ കുട്ടികള്‍ക്ക് പോലും സുപരിചിതമാണ്. അത്രമേല്‍ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ എല്ലാവരും ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി. താരത്തിന്റെ പുതിയ സിനിമകള്‍ തിയേറ്ററുകളിലെത്താന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ 'മമ്മൂക്കയുടെ അമ്മ മെഹ് ഫില്‍' എന്ന പേരില്‍ താരസംഘടനയായ അമ്മ പങ്കുവച്ച വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.

പഴയ പാട്ടുകള്‍ പാടിയും ഓര്‍മകള്‍ പങ്കുവച്ചുമുള്ള മമ്മൂട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം ജഗദീഷ്, ജയന്‍ ചേര്‍ത്തല, സിദ്ധിഖ്, രമേഷ് പിഷാരടി, ബാബുരാജ് തുടങ്ങിയവരും ഉണ്ട്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. കമന്റ് ബോക്‌സില്‍ അത് വ്യക്തവുമാണ്.

'ഇത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് എത്തിച്ചേര്‍ന്നത് പോലൊരു തോന്നല്‍. അത്രമേല്‍ മനസ്സില്‍ സന്തോഷം അനുഭവിച്ചിരുന്നു, ആനയെ കണ്ടാല്‍ കൊതി തീരൂല്ല ഒത്തിരി നേരം കണ്ടിരിക്കും എന്നു പറഞ്ഞതുപോലെയാണ് മമ്മൂക്ക എത്ര കണ്ടാലും മതിവരില്ല, മമ്മൂട്ടിയെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് വൈബ്, ബാക്കി ഉള്ളവര്‍ പാടി തുടങ്ങുന്ന പാട്ടുകളുടെയും ലിറിക്‌സ് മമ്മൂക്കക്ക് അറിയാം', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തും. ഡീനോ ഡെന്നീസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Full View

Similar News