ഏറ്റുമാനൂര്‍ റെയില്‍വേ ട്രാക്കില്‍ അമ്മയും 2 പെണ്‍മക്കളും മരിച്ച നിലയില്‍

Update: 2025-02-28 04:23 GMT

കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ ട്രാക്കില്‍ അമ്മയും 2 പെണ്‍മക്കളും മരിച്ച നിലയില്‍. മനക്കപ്പാടത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. മൂന്നുപേരും ട്രാക്കില്‍ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും ഹോണടിച്ചിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് പറയുന്നു.

ട്രെയിനിന് മുന്നില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറോലിക്കല്‍ സ്വദേശി ഷൈനി, മക്കളായ ഇവാന, അലീന എന്നിവരാണ് മരിച്ചത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൂന്ന് മൃതദേഹങ്ങളും പൂര്‍ണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാക്കില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ വൈകി ഓടുകയാണ്.

Similar News