അമ്മ ട്രസ്റ്റിന്റെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പനത്തടി: 'അമ്മ ട്രസ്റ്റ്' നിര്‍മിച്ച് നല്‍കിയ മൂന്ന് വീടുകളുടെ താക്കോല്‍ ദാനവും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും കാന്‍സര്‍ രോഗികള്‍ക്കുള്ള ചികില്‍സാ സഹായ നിധിയും കാന്‍സര്‍ അവബോധ ക്ലാസും പ്രമുഖ കാന്‍സര്‍ ചികില്‍സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. അമ്മ ട്രസ്റ്റ് ചെയര്‍മാന്‍ കൂക്കള്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷതവഹിച്ചു. അമ്മ ട്രസ്റ്റ് നടപ്പിലാക്കിയ വിവിധ പദ്ധതികളെപ്പറ്റി ഹെല്‍ത്ത് ലൈന്‍ ഡയരക്ടര്‍ മോഹനന്‍ മാങ്ങാട് വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡണ്ട് പി.എം […]

പനത്തടി: 'അമ്മ ട്രസ്റ്റ്' നിര്‍മിച്ച് നല്‍കിയ മൂന്ന് വീടുകളുടെ താക്കോല്‍ ദാനവും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും കാന്‍സര്‍ രോഗികള്‍ക്കുള്ള ചികില്‍സാ സഹായ നിധിയും കാന്‍സര്‍ അവബോധ ക്ലാസും പ്രമുഖ കാന്‍സര്‍ ചികില്‍സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.
അമ്മ ട്രസ്റ്റ് ചെയര്‍മാന്‍ കൂക്കള്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷതവഹിച്ചു. അമ്മ ട്രസ്റ്റ് നടപ്പിലാക്കിയ വിവിധ പദ്ധതികളെപ്പറ്റി ഹെല്‍ത്ത് ലൈന്‍ ഡയരക്ടര്‍ മോഹനന്‍ മാങ്ങാട് വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ്, ജനപ്രതിനിധികളായ എം. പത്മകുമാരി, എന്‍. വിന്‍സെന്റ്, കെ.കെ വേണുഗോപാല്‍, രാധ സുകുമാരന്‍, സൗമ്യമോള്‍ കെ സംസാരിച്ചു.
ട്രസ്റ്റ് സെക്രട്ടറി അരുണ്‍ ബാലകൃഷ്ണന്‍ സ്വാഗതവും പി.വി ശ്രീകുമാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കോഴി ചിറ്റ കോളനിയിലടക്കം നിരവധി കുടിവെള്ള പദ്ധതികള്‍, അതിഥിക്ക് അന്നം എന്ന പേരില്‍ തെരുവില്‍ അലയുന്നവര്‍ക്കുള്ള പൊതിച്ചോറ് വിതരണം, വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് സഹായ പദ്ധതി, ജൈവ കൃഷി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, രക്ത ദാന ക്യാമ്പുകള്‍, തൊഴില്‍ പരിശീലന പരിപാടികള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പോഷകാഹാര കിറ്റ് വിതരണം, സ്മാര്‍ട്ട് ഫോണ്‍ വിതരണം, സ്‌കൂള്‍ കിറ്റ് വിതരണം, എച്ച്.ഐ. വി, ക്ഷയരോഗ ബാധിതര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ തുടങ്ങി അഞ്ച് കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം ട്രസ്റ്റ് നടപ്പിലാക്കി കഴിഞ്ഞു.

Related Articles
Next Story
Share it