ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നു; അമിതാഭ് ബച്ചന്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുന്നു

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അമിതാഭ് ബച്ചന്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ബച്ചന്‍ തന്നെയാണ് ബ്ലോഗിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 'മെഡിക്കല്‍ കണ്ടീഷന്‍. സര്‍ജറി. എഴുതാനാവില്ല'-എന്നായിരുന്നു ബച്ചന്‍ ബ്‌ളോഗില്‍ കുറിച്ചത്. ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബച്ചന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമാരംഗത്ത് സജീവമാണെങ്കിലും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ബച്ചനെ അലട്ടുന്നുണ്ട്. അജയ് ദേവ്ഗണ്‍, രാകുല്‍പ്രീത് സിംഗ് എന്നിവര്‍ക്കൊപ്പം മെയ്ഡേയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. ഈ സിനിമയ്ക്കുശേഷം വികാസ് ബാലിന്റെ ചിത്രത്തിലായിരുന്നു […]

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അമിതാഭ് ബച്ചന്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ബച്ചന്‍ തന്നെയാണ് ബ്ലോഗിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 'മെഡിക്കല്‍ കണ്ടീഷന്‍. സര്‍ജറി. എഴുതാനാവില്ല'-എന്നായിരുന്നു ബച്ചന്‍ ബ്‌ളോഗില്‍ കുറിച്ചത്. ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബച്ചന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സിനിമാരംഗത്ത് സജീവമാണെങ്കിലും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ബച്ചനെ അലട്ടുന്നുണ്ട്. അജയ് ദേവ്ഗണ്‍, രാകുല്‍പ്രീത് സിംഗ് എന്നിവര്‍ക്കൊപ്പം മെയ്ഡേയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. ഈ സിനിമയ്ക്കുശേഷം വികാസ് ബാലിന്റെ ചിത്രത്തിലായിരുന്നു ബിഗ് ബി അഭിനയിക്കേണ്ടിയിരുന്നത്.

Related Articles
Next Story
Share it