മാവോയിസ്റ്റ് സാന്നിധ്യം; കേരളമടക്കം 10 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തല്‍ മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ സായുധ സേനയുടെ പ്രവൃത്തിയും അവലോകനം ചെയ്യും. വിജ്ഞാന്‍ ഭവനിലാണ് കൂടിക്കാഴ്ച. കേരള, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, ആന്‍ന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തും. നക്സല്‍ ബാധിത […]

ന്യൂഡെല്‍ഹി: രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തല്‍ മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ സായുധ സേനയുടെ പ്രവൃത്തിയും അവലോകനം ചെയ്യും. വിജ്ഞാന്‍ ഭവനിലാണ് കൂടിക്കാഴ്ച.

കേരള, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, ആന്‍ന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തും. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തില്‍ ചര്‍ച്ചയാകും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശനിയാഴ്ച തന്നെ ഡെല്‍ഹിയില്‍ എത്തിയിരുന്നു.

Related Articles
Next Story
Share it