ബംഗാളില്‍ തൃണമൂലിനേക്കാള്‍ ഭേദം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നുവെന്ന് അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂലിനേക്കാള്‍ ഭേദം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ പ്രത്യേകിച്ച് വടക്കന്‍ ബംഗാളിന്റെ വികസന കാര്യങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാറിനേക്കാള്‍ മെച്ചമായിരുന്നു ഇടത് സര്‍ക്കാര്‍ എന്ന് അമിത് ഷാ പറഞ്ഞു. വടക്കന്‍ ബംഗാളിന്റെ വികസനത്തില്‍ മമത ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെയാണ് അമിത് ഷായുടെ പ്രസ്താവന. അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മമതയ്ക്കെതിരെ വീണ്ടും […]

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂലിനേക്കാള്‍ ഭേദം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ പ്രത്യേകിച്ച് വടക്കന്‍ ബംഗാളിന്റെ വികസന കാര്യങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാറിനേക്കാള്‍ മെച്ചമായിരുന്നു ഇടത് സര്‍ക്കാര്‍ എന്ന് അമിത് ഷാ പറഞ്ഞു. വടക്കന്‍ ബംഗാളിന്റെ വികസനത്തില്‍ മമത ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെയാണ് അമിത് ഷായുടെ പ്രസ്താവന. അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മമതയ്ക്കെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മമതയുടെ പരാമര്‍ശങ്ങള്‍ തിതരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഹിന്ദു-മുസ്ലീം വോട്ടര്‍മാര്‍ ബി ജെ പിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവന്ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.

Related Articles
Next Story
Share it