രാജ്യത്ത് മരുന്ന് ക്ഷാമം നേരിടുമ്പോള്‍ ഗുരുതര കോവിഡ് രോഗികള്‍ക്ക് നല്കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍; ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒ.എല്‍.എക്സില്‍ വില്‍ക്കുന്നത് 6000 രൂപ വരെ ഈടാക്കിക്കൊണ്ട്
ന്യൂഡെല്‍ഹി: രാജ്യത്ത് കടുത്ത മരുന്ന് ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയില്‍ മരുന്നുകള്‍ സുലഭം. ഗുരുതര കോവിഡ് രോഗികള്‍ക്ക് നല്കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒ.എല്‍.എക്സില്‍ വില്‍പ്പനയ്ക്കുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 6000 രൂപ വരെ ഈടാക്കിയാണ് മരുന്ന് വില്‍പ്പന. റെംഡെസിവിര്‍ മരുന്നുകള്‍ക്ക് രാജ്യത്ത് കനത്ത ക്ഷാമം നേരിടുമ്പോഴാണ് കരിഞ്ചന്തയില്‍ മൂന്നിരട്ടി വരെ വിലയ്ക്ക് വില്‍ക്കുന്നത്. കൊവിഡ് ബാധിച്ചവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്‍കുന്നത് റെംഡെസിവിര്‍ കുത്തിവെപ്പാണ്. ഇതാണ് ഒഎല്‍എക്സ് പോലുള്ള ഓണ്‍ലൈന്‍ ഫ്ളാറ്റ്ഫോമുകളില്‍ വില്‍പ്പന നടക്കുന്നത്. മരുന്നു ക്ഷാമം […]

ന്യൂഡെല്‍ഹി: രാജ്യത്ത് കടുത്ത മരുന്ന് ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയില്‍ മരുന്നുകള്‍ സുലഭം. ഗുരുതര കോവിഡ് രോഗികള്‍ക്ക് നല്കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒ.എല്‍.എക്സില്‍ വില്‍പ്പനയ്ക്കുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 6000 രൂപ വരെ ഈടാക്കിയാണ് മരുന്ന് വില്‍പ്പന. റെംഡെസിവിര്‍ മരുന്നുകള്‍ക്ക് രാജ്യത്ത് കനത്ത ക്ഷാമം നേരിടുമ്പോഴാണ് കരിഞ്ചന്തയില്‍ മൂന്നിരട്ടി വരെ വിലയ്ക്ക് വില്‍ക്കുന്നത്.
കൊവിഡ് ബാധിച്ചവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്‍കുന്നത് റെംഡെസിവിര്‍ കുത്തിവെപ്പാണ്. ഇതാണ് ഒഎല്‍എക്സ് പോലുള്ള ഓണ്‍ലൈന്‍ ഫ്ളാറ്റ്ഫോമുകളില്‍ വില്‍പ്പന നടക്കുന്നത്. മരുന്നു ക്ഷാമം രൂക്ഷമായതോടെ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നാണ് പലരും മരുന്ന് വാങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ റെംഡെസിവിര്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഈ മരുന്ന് ഒഎല്‍എക്സില്‍ ലഭ്യമാണ്. ഗുജറാത്തില്‍ 2000 വരെയാണ് മരുന്നിന് വിലയെങ്കില്‍ മഹാരാഷ്ട്രയില്‍ ഇത് 6000 രൂപ വരെയാണ്. മരുന്നിന് മുകളില്‍ വില രേഖപ്പെടുത്തിട്ടില്ലാത്തതുകൊണ്ടു തന്നെ 20,000 രൂപക്ക് പോലും ഈ മരുന്ന് വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
മരുന്ന് ഓണ്‍ലൈനില്‍ അധികവില ഇടാക്കി വിറ്റതിന് മധ്യപ്രദേശ് പോലിസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. യുപി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡെല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെയാണ് ഇത്തരത്തില്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ബിജെപി നേതൃത്വം പാര്‍ട്ടി ഓഫിസ് വഴി 5000 റെംഡെസിവിര്‍ ഇന്ജക്ഷന് നല്‍കിയത് വിവാദമായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സൂറത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്.പാട്ടീലിന്റെ നേതൃത്വത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു സൗജന്യം വിതരണം നടത്തിയത്. രാജ്യത്ത് റെംഡെസിവിര്‍ ക്ഷാമമുള്ളപ്പോള്‍ പാര്‍ട്ടിക്ക് എങ്ങനെ ഇത്രയും ഡോസ് ലഭിച്ചുവെന്ന ചോദ്യത്തിന് അക്കാര്യം നിങ്ങള്‍ പാട്ടീലിനോടു ചോദിക്കാനായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മറുപടി.
കോവിഡ് മരുന്നുകളുടെ വിതരണം പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കപ്പെടുമ്പോള്‍ ബിജെപി അധ്യക്ഷന്‍ റെംഡെസിവിര്‍ ലഭിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കോവിഡ് മരുന്നുകള്‍ക്കായി 'പാട്ടീലീനെ വിളിക്കൂ' എന്ന തലക്കെട്ടോടെ ഒരു പത്രം അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ സഹിതം വലിയ വാര്‍ത്ത കൊടുത്തത് പാര്‍ട്ടിയെ വെട്ടിലാക്കി. ചട്ടം ലംഘിച്ച് ബിജെപി മരുന്നു വിതരണം ഏറ്റെടുത്തതു ചോദ്യം ചെയ്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.