ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മുസ്ലിം യുവാവ് മതം മാറി; സംരക്ഷണമൊരുക്കി ഹരിയാന പോലീസ്‌

ചണ്ഡിഗഡ്: യുവതിയെ സ്വന്തമാക്കാന്‍ യുവാവ് മതം മാറി. ഒടുവില്‍ പോലീസ് സംരക്ഷണത്തില്‍ ഇരുവരും വിവാഹിതരായി. നവംബര്‍ ഒമ്പതിനാണ് 21കാരനായ മുസ്ലിം യുവാവ് 19 കാരിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചത്. പഞ്ചാബ്, ഹരിയാന ഹെക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് സംരക്ഷണം നല്‍കിയത്. വിവാഹത്തിന്റെ മറവില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയിലാണ് മുസ്ലിം യുവാവ് മതം മാറി ഹിന്ദു യുവതിയെ വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിതത്തിനും […]

ചണ്ഡിഗഡ്: യുവതിയെ സ്വന്തമാക്കാന്‍ യുവാവ് മതം മാറി. ഒടുവില്‍ പോലീസ് സംരക്ഷണത്തില്‍ ഇരുവരും വിവാഹിതരായി. നവംബര്‍ ഒമ്പതിനാണ് 21കാരനായ മുസ്ലിം യുവാവ് 19 കാരിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചത്. പഞ്ചാബ്, ഹരിയാന ഹെക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് സംരക്ഷണം നല്‍കിയത്.

വിവാഹത്തിന്റെ മറവില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയിലാണ് മുസ്ലിം യുവാവ് മതം മാറി ഹിന്ദു യുവതിയെ വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിതത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ വിവാഹത്തിനെതിരെയുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ എതിര്‍പ്പ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ഇവര്‍ കോടതിയെ അറിയിച്ചു.

ഭീഷണിയുടെ പശ്ചാത്തിലത്തില്‍ ഇരുവര്‍ക്കും സംരക്ഷണം നല്‍കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇരുവരും നിയമപരമായി വിവാഹിതരാണെന്നും അവരെ അവരുടെ ആഗ്രഹപ്രകാരം ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്നും പൊലീസ് കുടുംബത്തോട് ആവശ്യപ്പെട്ടു.

Amid ‘Love Jihad’ Law Roar, Muslim Man Converts Before Marrying a Hindu; Couple Under Haryana Police Protection

Related Articles
Next Story
Share it