അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ശക്തി പ്രാപിക്കുന്നു; അമ്പതോളം ഉദ്യോഗസ്ഥരെ ഇന്ത്യ തിരികെയെത്തിച്ചു; എംബസി താല്‍ക്കാലികമായി പൂട്ടി

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പൂട്ടി. അമ്പതോളം ഉദ്യോഗസ്ഥരെ ഇന്ത്യ തിരികെയെത്തിച്ചു. അഫ്ഗാനില്‍ താലിബാന്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചത്. കാണ്ഡഹാറിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചത്. സംഘത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങളുമുണ്ട്. ശനിയാഴ്ച രാത്രിയാണ് വ്യോമസേനയുടെ പ്രത്യേക വിമാനം കാണ്ഡഹാറില്‍ എത്തിയത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ പല മേഖലകളും ഇപ്പോള്‍ താലിബാന്റെ […]

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പൂട്ടി. അമ്പതോളം ഉദ്യോഗസ്ഥരെ ഇന്ത്യ തിരികെയെത്തിച്ചു. അഫ്ഗാനില്‍ താലിബാന്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചത്. കാണ്ഡഹാറിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചത്. സംഘത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങളുമുണ്ട്.

ശനിയാഴ്ച രാത്രിയാണ് വ്യോമസേനയുടെ പ്രത്യേക വിമാനം കാണ്ഡഹാറില്‍ എത്തിയത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ പല മേഖലകളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്.

താലിബാന്‍ തീവ്രവാദികള്‍ അതിവേഗത്തിലാണ് ഈ മേഖലകളില്‍ മുന്നേറുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കാബൂള്‍ പിടിച്ചെടുക്കാന്‍ ഇനി അധികം നാളുകളില്ലെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്ക സേനയെ പിന്‍വലിച്ചതോടെയാണ് അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ മേഖലകളിലേക്ക് താലിബാന്‍ അധികാരം വ്യാപിക്കാന്‍ ആരംഭിച്ചത്.

Related Articles
Next Story
Share it