ഒളിംപിക്‌സ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

ടോക്യോ: ഒളിമ്പിക്‌സ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഈ വര്‍ഷം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഇതിനായുള്ള ഒരുക്കങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്. ജനജീവിതം സാധാരണ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ഒളിംപിക്സിനെ കുറിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്താവുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു. ഒളിംപിക്സില്‍ നിന്ന് ജപ്പാന്‍ പിന്‍മാറാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ജപ്പാനീസ് ഒളിംപിക് […]

ടോക്യോ: ഒളിമ്പിക്‌സ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഈ വര്‍ഷം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഇതിനായുള്ള ഒരുക്കങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്. ജനജീവിതം സാധാരണ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ഒളിംപിക്സിനെ കുറിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്താവുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു.

ഒളിംപിക്സില്‍ നിന്ന് ജപ്പാന്‍ പിന്‍മാറാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ജപ്പാനീസ് ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍ യസുഹിറോ യമാഷിതയും വ്യക്തമാക്കി. ജൂലൈ മുതല്‍ ഓഗസ്റ്റ് എട്ട് വരെ ടോക്യോയിലാണ് ഒളിംപിക്സ് നടക്കുക.

Related Articles
Next Story
Share it