കാസര്‍കോടന്‍ സന്ദര്‍ശനം ആസ്വദിച്ച് അമേരിക്കന്‍ സ്വദേശിനി; 'ഈ സ്‌നേഹം നുകരാന്‍ ഇനിയും വരും'

കാസര്‍കോട്: കണ്ട് കൊതിതീര്‍ന്നില്ല, ഇവിടത്തെ സ്‌നേഹം ഇനിയും ആസ്വദിക്കണം. അടുത്തവര്‍ഷങ്ങളിലും ഇവിടം സന്ദര്‍ശിക്കണം -നാല് നാളുകള്‍ കാസര്‍കോട്ടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത യു.എസ്.എ. സ്വദേശിനി ഡൊമനിക് സിഗ്‌ലര്‍ പറയുന്നു.ബംഗളൂരു ആസ്ഥാനമായി സീബീന്‍ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ബിസിനസ് സൊലൂഷന്‍ ആന്റ് ടെക് ഡവലപ്‌മെന്റ് കമ്പനി നടത്തുന്ന സുഹൃത്ത് ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് അലി സിനാനെ കാണാനാണ് അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ്, ബ്രീത്ത് വര്‍ക്ക് പ്രൊഫഷണറായി പ്രവര്‍ത്തിക്കുന്ന ഡൊമനിക് സിഗ്‌ലര്‍ കാസര്‍കോട്ടെത്തിയത്. […]

കാസര്‍കോട്: കണ്ട് കൊതിതീര്‍ന്നില്ല, ഇവിടത്തെ സ്‌നേഹം ഇനിയും ആസ്വദിക്കണം. അടുത്തവര്‍ഷങ്ങളിലും ഇവിടം സന്ദര്‍ശിക്കണം -നാല് നാളുകള്‍ കാസര്‍കോട്ടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത യു.എസ്.എ. സ്വദേശിനി ഡൊമനിക് സിഗ്‌ലര്‍ പറയുന്നു.
ബംഗളൂരു ആസ്ഥാനമായി സീബീന്‍ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ബിസിനസ് സൊലൂഷന്‍ ആന്റ് ടെക് ഡവലപ്‌മെന്റ് കമ്പനി നടത്തുന്ന സുഹൃത്ത് ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് അലി സിനാനെ കാണാനാണ് അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ്, ബ്രീത്ത് വര്‍ക്ക് പ്രൊഫഷണറായി പ്രവര്‍ത്തിക്കുന്ന ഡൊമനിക് സിഗ്‌ലര്‍ കാസര്‍കോട്ടെത്തിയത്. ബംഗളൂരു വിമാനത്താവളം വഴിയാണ് കാസര്‍കോട്ടെത്തിയത്.
കുമ്പള കണിപുര ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടുത്സവം, അനന്തപുരം തടാക ക്ഷേത്രം, തളങ്കര മാലിക് ദീനാര്‍ പള്ളി തുടങ്ങിയവ സന്ദര്‍ശിച്ച സിഗ്‌ലര്‍ കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ നടന്ന സാംസ്‌കാരിക പരിപാടികളിലും ക്ഷേത്രോത്സവങ്ങളിലും സാന്നിധ്യമായി.
കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍പുത്തൂരില്‍ നടന്ന പരിപാടിയും സിഗ്‌ലര്‍ ആസ്വദിച്ചു. വേദിയിലെത്തി ഗിത്താര്‍ വായിച്ച് കാണികളുടെ കൈയ്യടിയും നേടി. സിനാന്റെ വീട്ടിലായിരുന്നു താമസ സൗകര്യമൊരുക്കിയത്. ഇവിടെ നിന്ന് കിട്ടിയ ആതിഥ്യ മര്യാദയും സ്‌നേഹവും വളരെ ഹൃദ്യമായിരുന്നുവെന്നും മറക്കാനാവില്ലെന്നും സിഗ്‌ലര്‍ പറഞ്ഞു. ഇതൊക്കെ ആസ്വദിക്കാന്‍ ഇനിയും വരുമെന്നും സിഗ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it