അമീറലിയെ കണ്ടെത്താനായില്ല; ജില്ലവിടാനുള്ള സാധ്യതയില്ലെന്ന് പൊലീസ്
കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ആലംപാടിയിലെ അമീറലിയെ(23) പിടികൂടുന്നതിനാണ് കാസര്‍കോട് പൊലീസ് അന്വേഷണം തുടരുന്നത്. മയക്കുമരുന്ന് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ അമീറലിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മെയ് 23ന് രാവിലെ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. കണ്ണൂര്‍ ജില്ലാ സായുധസേനയിലെ എ.എസ്.ഐ കെ സജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജസീര്‍, അരുണ്‍ എന്നിവരാണ് അമീറലിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്. […]

കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ആലംപാടിയിലെ അമീറലിയെ(23) പിടികൂടുന്നതിനാണ് കാസര്‍കോട് പൊലീസ് അന്വേഷണം തുടരുന്നത്. മയക്കുമരുന്ന് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ അമീറലിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മെയ് 23ന് രാവിലെ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. കണ്ണൂര്‍ ജില്ലാ സായുധസേനയിലെ എ.എസ്.ഐ കെ സജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജസീര്‍, അരുണ്‍ എന്നിവരാണ് അമീറലിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്. വിദ്യാനഗര്‍ ബി. സി റോഡില്‍ എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് ചായ കുടിക്കണമെന്ന് പറഞ്ഞ അമീറലിയുടെ വിലങ്ങ് പൊലീസുകാര്‍ അഴിച്ചുമാറ്റി. ഇതോടെ അമീറലി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇന്നലെ രാത്രിയും കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ അമീറലിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തി. പ്രതി കാസര്‍കോട് ജില്ല വിട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. അമീറലി രക്ഷപ്പെട്ട ഉടന്‍ തന്നെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിയിരുന്നു. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ദേശീയസംസ്ഥാനപാതകളിലുമെല്ലാം പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതിനാല്‍ ജില്ല വിട്ട് പുറത്തുകടക്കാനുള്ള അവസരം അമീറലിക്ക് ലഭിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യകേന്ദ്രത്തില്‍ അമീറലി ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.