• #102645 (no title)
  • We are Under Maintenance
Sunday, June 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

അമീര്‍ പള്ളിയാന്റെ സഞ്ചാരലോകം

സ്‌കാനിയ ബെദിര

UD Desk by UD Desk
April 10, 2021
in SCANNIA BEDIRA
Reading Time: 1 min read
A A
0

ഏതു പുസ്തകമെടുത്തു നോക്കിയാലും ഏറ്റവും നല്ല കഥകള്‍ കണ്ടെത്തിയിരിക്കുന്നത് പാസ്‌പോട്ടിന്റെ താളുകളിലാന്നെന്നു പറഞ്ഞ് സഞ്ചാര സാഹിത്യത്തെ നിര്‍വചിച്ചതാരെന്നറിയില്ല. പക്ഷേ ഒന്നുണ്ട്. മണ്ണില്‍ ഒരൊറ്റ പൂവും വിണ്ണില്‍ ഒരൊറ്റ നക്ഷത്രവും ബാക്കി നില്‍ക്കും വരേയ്ക്കും കൗതുകവും വിജ്ഞാനവും തേടിയുള്ള മാനവ സഞ്ചാരങ്ങള്‍ എവിടെയൊക്കെയോ ഉറവ പൊട്ടിക്കൊണ്ടേയിരിക്കും. മനുഷ്യ മനസ്സിലെ നന്മയുടെ പച്ചത്തുരുത്തുകളിലേക്കുള്ള യാത്ര കൂടിയാണ് അതൊക്കെയും.
വിനോദ സഞ്ചാരമെന്ന പേരിട്ടു വിളിക്കാതെ വിജ്ഞാന സഞ്ചാരമെന്നു വിശേഷിപ്പിച്ച ലോക ഭൂപടത്തിലെ 41 രാജ്യങ്ങള്‍ നടന്നു തീര്‍ത്ത തളങ്കര കടവത്തെ അമീര്‍ പള്ളിയാന്റെ സഞ്ചാര സാഹിത്യത്തെക്കുറിച്ചെഴുതുമ്പോള്‍ അതെങ്ങനെ തുടങ്ങണമെന്നറിയില്ല. പ്രത്യേകിച്ച് ചതുപ്പു നിലങ്ങളില്‍ കാലുകള്‍ പൂണ്ടു പോയവന്റെ നിസ്സഹായതയ്ക്ക് നാം നല്‍കി വരുന്ന പ്രവാസി എന്ന ഓമനപ്പേരുകള്‍ക്കപ്പുറത്തിരുന്ന് അമീര്‍ കഥകള്‍ പറഞ്ഞപ്പോള്‍.
‘നാട്ടിലായിരുന്നപ്പോഴും മുംബയിലായിരുന്നപ്പോഴും സൗദിയിലും ഇമാറാത്തിലും മസ്‌കത്തിലുമായിരുന്നപ്പോഴും ജീവിതത്തെ ഒരു ഘടികാരത്തില്‍ തളച്ചിടുകയല്ല, വടക്ക് നോക്കി യന്ത്രത്തെപ്പോലെ ചുറ്റും പായിക്കുകയാണ് വേണ്ടതെന്ന് അന്ത:രംഗം സദാ മന്ത്രിച്ചു കൊണ്ടിരിക്കും. പിന്നെ പുറപ്പെടുകയായി. മുന്‍പിന്‍ നോക്കാതെ. അത് മനസ്സിനെ വിസ്തൃതമാക്കുന്നു. അടഞ്ഞ എന്റെ ഹൃദയത്തെ തുറപ്പിക്കുന്നു. മനസ്സ് നമുക്ക് പറയാനുള്ള കാര്യങ്ങള്‍ കൊണ്ട് നിറയ്ക്കപ്പെടുന്നു…’
യാത്രകളാണ് എന്റെ el dorado എന്നും പറഞ്ഞ് അമീര്‍ കഥ തുടര്‍ന്നു. അതില്‍ നിന്നും ഓര്‍ഫ്യുസും വിക്ടര്‍ ഹ്യൂഗോയും ഗോയ്‌ത്തേയും ഷേക്ക്‌സ്പിയറും ഉയിര്‍ത്തെഴുന്നേറ്റു വന്നു. കുരിശു യുദ്ധങ്ങളും ചൈനയുടെ സില്‍ക്ക് റോഡും മംഗോളിയന്‍ പടയോട്ടങ്ങളും ഓട്ടോമന്‍ ഭരണവും മാസിഡോണിയന്‍ ജൈത്ര യാത്രകളും പ്രവാചകന്മാരുടെ നിശ്വാസങ്ങളും ഡാന്യുബ്, തേംസ് നദികളും കരകവിഞ്ഞൊഴുകി. എല്ലാത്തിനും അപ്പുറത്ത് പ്രകൃതിയുടെ ആഹ്ലാദങ്ങള്‍ വിളങ്ങുന്ന മനോഹാരിതയും മനസ്സിനെ രമിപ്പിക്കുന്നതും വിഭ്രമിപ്പിക്കുന്നതുമായ പ്രാകൃത സൗന്ദര്യങ്ങളും ഉടയാടകള്‍ അണിഞ്ഞു പുറത്തേക്ക് പ്രവഹിച്ചു. അങ്ങനെ പുല്‍മേടുകളും നീരുറവകളും ചോലകളും മൊട്ടക്കുന്നുകളും കാടുകളും ഈന്തപ്പനകളും വെള്ളച്ചാട്ടങ്ങളും പുകയില പാടങ്ങളും പച്ചക്കറിത്തോപ്പുകളും കമനീയമായ രമ്യഹര്‍മങ്ങളും ചരിത്രത്തില്‍ ഇടം നേടിയവരുടെ ശവകുടീരങ്ങളും മാത്രമല്ല, വന്‍മരങ്ങളുടെ ഗര്‍വുകള്‍ക്കപ്പുറത്ത് പാതയോരങ്ങള്‍ക്കിരുവശം കണ്ണിനും മനസ്സിനും ശീതളത്തണല്‍ വിരിയിച്ച് കയ്യാട്ടി നിന്ന ലില്ലികള്‍ വരെ പ്രകൃതിയുടെ മാസ്മരിക ദര്‍ശനം വിളിച്ചോതിയ കഥകള്‍…
അമീര്‍ തുടര്‍ന്നു:
‘പൂവറിയുന്നില്ല. വേരറിഞ്ഞ കൈപ്പുകള്‍. ഒറ്റത്തടി വൃക്ഷം പോലെ ഒരിടത്തു നില്‍ക്കാന്‍ കൂട്ടാക്കിയില്ല. മനസ്സിന്റെ ഗൂഢമായ അഭിലാഷങ്ങള്‍ ശരീരം അതിവേഗം നടപ്പിലാക്കിത്തുടങ്ങിയപ്പോള്‍ കാലടികളെ വേരുകളാക്കി പ്രയാണമാരംഭിച്ചു. അപ്പോഴറിഞ്ഞു നമ്മളറിഞ്ഞത് ഒരു കൈക്കുമ്പിള്‍ മാത്രമാണെന്ന്. അറിയാനുള്ളത് ഒരു കടലോളമെന്ന്. ഞാന്‍ കണ്ട സ്ഥലങ്ങളും അവിടത്തെ മനുഷ്യ കോലങ്ങളും എന്നെ കൂട്ടിക്കൊണ്ട് പോയത് ഞാനെത്ര ചെറുതാണെന്നും എന്റെ പ്രശ്‌നങ്ങള്‍ എത്ര ലഘുവാണെന്നും കാണിച്ചു തരാനാണ്. മനസ്സിലെ ഏതോ നന്‍മകളാണ് മനുഷ്യരെ തമ്മില്‍ കൂട്ടിയിണക്കുന്നത്.
ആ നന്‍മ നഷ്ടമാവുമ്പോള്‍ കലഹങ്ങള്‍ ഉടലെടുക്കുന്നു. നാശത്തിലേക്കുളള പാതയാണവിടെ തുറക്കുന്നത്.’
തളങ്കര കുന്നില്‍ ജി.എല്‍.പി സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കെ തന്റെ ആറാമത്തെ വയസ്സിലാണ് വീടുവിട്ട് അമീര്‍ ഒരു ദൂര യാത്ര നടത്തുന്നത്. ഏഴിമലയിലേക്ക്. ഉമ്മാക്ക് തുല്യം താന്‍ സ്‌നേഹിക്കുന്ന മറിഞ്ഞാന്റെ വീട്ടിലേക്ക്. കൂടെ ജ്യേഷ്ഠന്‍ മുഹമ്മദ് കുഞ്ഞിയും. അപ്പോഴാണറിഞ്ഞത് തളങ്കര ഠ വട്ടത്തിനപ്പുറം മറ്റൊരു ലോകമുണ്ടെന്ന്. കുറച്ചപ്പുറം മാറി വളപട്ടണത്ത് പ്ലൈവുഡ് ഫാക്ടറിയുണ്ടെന്ന്. കണ്ണൂരില്‍ തുണി മില്ലുണ്ടെന്ന്. തൊട്ടടുത്ത ദിവസം വടക്കോട്ട് യാത്ര ചെയ്തപ്പോഴറിഞ്ഞു മംഗലാപുരത്ത് ബജ്‌പെയില്‍ ഒരു ആഭ്യന്തര വിമാനത്താവളമുണ്ടെന്ന്. ക്രൂഡ്ഓയില്‍ വേര്‍തിരിച്ചെടുക്കുന്ന മാംഗ്ലൂര്‍ റിഫൈനറി ആന്റ് പെട്രോ കെമിക്കല്‍സ് ലിമിറ്റെടുണ്ടെന്ന്. കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസര്‍ ഫാക്ടറിയുണ്ടെന്ന്…
തളങ്കര മുസ്ലിം ഹൈസ്‌കൂളിലായിരുന്നപ്പോള്‍ സ്‌കൂളില്‍ നിന്നും കൊണ്ടു പോയ എല്ലാ പഠന യാത്രകളിലും അമീര്‍ നിറസാന്നിധ്യമായി നിറഞ്ഞു നിന്നു. അടുത്ത യാത്ര മുംബൈയിലേക്ക്, അവിടെനിന്ന് ജോലി ആവശ്യാര്‍ത്ഥം സൗദിയിലേക്ക്. നാലരവര്‍ഷത്തെ സൗദി പ്രവാസം വിവിധ രാജ്യക്കാരുടെ സംസ്‌കാരങ്ങള്‍ തൊട്ടറിയാനും അവരുടെ രാജ്യങ്ങളെക്കുറിച്ചറിയുവാനും കാരണമായി. പിന്നീട് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിടയായി. അമേരിക്കന്‍ വിസയും ഷെന്‍ഗന്‍ വിസയും കനേഡിയന്‍ വിസയും കരസ്ഥമാക്കിയതോടു കൂടി വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ തുറക്കുകയായി. അമേരിക്കന്‍ വിസ ഉപയോഗിച്ച് 49 രാജ്യങ്ങളും ഷെന്‍ഗന്‍ വിസ ഉപയോഗിച്ച് 26 രാജ്യങ്ങളും കനേഡിയന്‍ വിസ ഉപയോഗിച്ച് 36 രാജ്യങ്ങളും സന്ദര്‍ശിക്കാം. അവിടുന്നങ്ങോട്ട് യഥാര്‍ത്ഥ സഞ്ചാരിയുടെ തുടക്കമായിരുന്നു. യാത്രകള്‍ ജീവിതത്തില്‍ എത്രത്തോളം അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഓരോ യാത്രയും നമ്മെ പുതിയ മനുഷ്യനാക്കിത്തീര്‍ക്കുന്നു. 40 ല്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം യാത്ര പോയത് പുണ്യഭൂമിയായ മക്കയും മദീനയിലേക്കുമാണ്. യൂറോപ്പില്‍ തന്നെ 26 രാജ്യങ്ങള്‍ റോഡ് മാര്‍ഗം സന്ദര്‍ശിച്ചു. അത് പോലെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളും പശ്ചിമ യൂറോപ്പ് മുഴുവനായും സന്ദര്‍ശിച്ചു. ബാള്‍ക്കന്‍ രാജ്യങ്ങളില്‍ കൂടി യാത്രകള്‍ നടത്തി. മരുഭൂമികളിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചു. പല സമുദ്രങ്ങളും താണ്ടി. പല രാജ്യങ്ങളെയും തലോടി ഒഴുകുന്ന യൂറോപ്പിലെ ഡാനൂബ് നദീ തീരത്തിലൂടെ ദിവസങ്ങളോളം അലഞ്ഞു. ആല്‍പ്‌സ് പര്‍വത നിരകളില്‍ കയറി. അവിടങ്ങളിലുള്ള ഗ്രാമീണരുടെ സംസ്‌കാരങ്ങള്‍ തൊട്ടറിഞ്ഞു. ലണ്ടനിലേയും പാരീസിലേയും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലെയും നഗരങ്ങളിലെ ഊടുവഴികളിലൂടെ ദിവസങ്ങളോളം കാല്‍നടയാത്ര നടത്തി. ഹോങ്കോങിലും ഇന്തോനേഷ്യയിലെ ബത്താം ദ്വീപിലും ബോട്ട് മാര്‍ഗം എത്തിച്ചേര്‍ന്നു. ഒറ്റയ്ക്കല്ലാതെ കുടുംബ സമേതവും പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അതില്‍ ജോസഫ് സ്റ്റാലിന്റെ വീടും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് 18 രാജ്യങ്ങള്‍ താണ്ടി റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിനെക്കുറിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയാണ്. അത് പോലെ അന്റാര്‍ട്ടിക്കയും അലാസ്‌കയും.
മണ്ണില്‍ ഒരൊറ്റ പൂവും വിണ്ണില്‍ ഒരൊറ്റ നക്ഷത്രവും ബാക്കി നില്‍ക്കും വരേയ്ക്കും കൗതുകവും വിജ്ഞാനവും തേടിയുള്ള മാനവ സഞ്ചാരങ്ങള്‍ എവിടെയൊക്കെയോ ഉറവ പൊട്ടിക്കൊണ്ടേയിരിക്കും. മനുഷ്യ മനസ്സിലെ നന്മയുടെ പച്ചത്തുരുത്തുകളിലെക്കുള്ള യാത്ര കൂടിയാണ് അതൊക്കെയും.

ShareTweetShare
Previous Post

സംസ്ഥാനത്ത് 6194 പേര്‍ക്ക് കൂടി കോവിഡ്; 2584 പേര്‍ക്ക് രോഗമുക്തി

Next Post

ഷെയ്ഖ് സത്താര്‍

Related Posts

കാലമെത്ര കൊഴിഞ്ഞാലും ആ പാട്ടുകള്‍ പാടിക്കൊണ്ടേയിരിക്കും…

November 17, 2021

എം.എ. റഹ്‌മാന്‍ മാഷ്: അറിഞ്ഞതൊരു കയ്യോളം, അറിയാനുള്ളതോ കടലോളം

September 4, 2021

ഗുസ്താവ് ഈഫലല്‍ എന്ന ചരിത്ര പുരുഷന്‍

April 24, 2021

നെപ്പോളിയന്‍ വാണ നാട്ടില്‍…

April 17, 2021

മായാമാധവം

March 11, 2021
Next Post

ഷെയ്ഖ് സത്താര്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS