അടുക്കത്ത്ബയല്‍: ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ 24ഓളം മുട്ടകള്‍ക്ക് അടയിരുന്ന പെരുമ്പാമ്പിനെ 52 ദിവസത്തോളം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുകയും പിന്നീട് വിരിഞ്ഞ പെരുമ്പാമ്പിന് കുഞ്ഞുങ്ങളെ സുരക്ഷിതമായി വനംവകുപ്പിന് കൈമാറുകയും ചെയ്ത് ശ്രദ്ധ നേടിയ അടുക്കത്ത്ബയല്‍ സ്വദേശിയും ഫ്രണ്ട്സ് ക്ലബ്ബ് മെമ്പറുമായ സ്നേക്ക് റെസ്ക്യൂയര്‍ അമീന് അടുക്കത്ത്ബയലിന് അനുമോദനം നല്കി.
കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോളമന് തോമസ് ഉദ്ഘാടനം ചെയ്ത് അമീനിനുള്ള ഉപഹാരം കൈമാറി. ഫൈസല്‍ എ.കെ, ഹനീഫ് സംസാരിച്ചു. മുന്‍ നഗരസഭാംഗം ഹനീഫ സ്വാഗതവും അന്‍വര്‍ കെ.ജി നന്ദിയും പറഞ്ഞു.