തളങ്കര പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് സമര്‍പ്പിച്ചു

തളങ്കര: സാന്ത്വന പരിചരണം മഹത്തായ സേവനമാണെന്നും കിടപ്പ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് അവരെ നേഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരിധിയില്ലാത്ത നന്മയാണെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. തളങ്കര പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് സമൂഹത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.സി. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ വൈസ് ചെയര്‍മാന്‍ എ. […]

തളങ്കര: സാന്ത്വന പരിചരണം മഹത്തായ സേവനമാണെന്നും കിടപ്പ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് അവരെ നേഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരിധിയില്ലാത്ത നന്മയാണെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. തളങ്കര പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് സമൂഹത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.സി. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്‌മാന്‍, ടൗണ്‍ സി.ഐ. അജിത്കുമാര്‍, നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, ഡോ. ഫസല്‍ റഹ്‌മാന്‍, ടി.പി.സി. ജനറല്‍ സെക്രട്ടറി ബഷീര്‍ വോളിബോള്‍, എന്‍.എം. ഖറമുല്ല ഹാജി, നാഗേഷ് കാരണവര്‍, കെ.എം. ബഷീര്‍, ലത്തീഫ് ആപ്പ, അബ്ദുല്‍ ലത്തീഫ് അഷ്‌റഫി, നഗരസഭാ കൗണ്‍സിലര്‍മാരായ സഹീര്‍ ആസിഫ്, സിദ്ധിഖ് ചക്കര, ഇക്ബാല്‍ ബാങ്കോട്, എം.എസ്. സകറിയ, കെ.സി.എ. ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ഹാഷിം കടവത്ത്, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, എന്‍.കെ. അമാനുല്ല, നാസര്‍ പട്ടേല്‍, എം. കുഞ്ഞിമൊയ്തീന്‍, മമ്മി ബാങ്കോട്, സി.പി. ശംസുദ്ദീന്‍, ബി.യു. അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ടി.എ. ഷാഫി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it