ദീനാര്‍ ഐക്യവേദിയുടെ ആംബുലന്‍സ് ജില്ലാ പൊലീസ് മേധാവി സേവനത്തിനിറക്കി

തളങ്കര: തളങ്കര ദീനാര്‍ ഐക്യവേദിയുടെ പ്രവര്‍ത്തനം കാരുണ്യത്തിന്റെ അഴകുള്ളതാണെന്നും അവര്‍ നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ദൈവീകമാണെന്നും ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 75 മേറ്റ്‌സിന്റെ സഹായത്തോടെ ദീനാര്‍ ഐക്യവേദി സമൂഹസേവനത്തിന് ഇറക്കുന്ന രണ്ടാമത് ആംബുലന്‍സിന്റെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എ ഷാഫി അധ്യക്ഷതവഹിച്ചു. എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ദീനാര്‍ ഐക്യവേദി ഒരുക്കിയ ലൈബ്രറി എന്‍.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.എം മുനീര്‍ സ്വാഗതം പറഞ്ഞു. […]

തളങ്കര: തളങ്കര ദീനാര്‍ ഐക്യവേദിയുടെ പ്രവര്‍ത്തനം കാരുണ്യത്തിന്റെ അഴകുള്ളതാണെന്നും അവര്‍ നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ദൈവീകമാണെന്നും ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 75 മേറ്റ്‌സിന്റെ സഹായത്തോടെ ദീനാര്‍ ഐക്യവേദി സമൂഹസേവനത്തിന് ഇറക്കുന്ന രണ്ടാമത് ആംബുലന്‍സിന്റെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എ ഷാഫി അധ്യക്ഷതവഹിച്ചു. എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ദീനാര്‍ ഐക്യവേദി ഒരുക്കിയ ലൈബ്രറി എന്‍.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.എം മുനീര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തി. എം.എ ലത്തീഫ്, സഹീര്‍ ആസിഫ്, കെ.എം. ഹനീഫ്, തൗസീഫ് അഹ്മദ്, സുനൈസ് അബ്ദുല്ല, സമീര്‍ ചെങ്കളം, സിദ്ദീഖ് ചക്കര, എം.എസ് സക്കരിയ, സുബീര്‍ പള്ളിക്കാല്‍, പി.എം കബീര്‍, നിസാര്‍ അല്‍ഫ, അമ്മി റെഡ്‌റോസ്, ഷംസു മഗ്ഡ, എ.എസ് ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമ്മി ബാങ്കോട് നന്ദി പറഞ്ഞു.

Related Articles
Next Story
Share it