ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു; രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ഉഡുപ്പി: മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഉഡുപ്പിയില്‍ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കല്‍സങ്കയ്ക്ക് സമീപമെത്തിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. ആംബുലന്‍സില്‍ രോഗികളെ കയറ്റിയിരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ കൃഷ്ണമൂര്‍ത്തി ആചാര്യയും ജനങ്ങളും ചേര്‍ന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ തീയണച്ചു. ഉഡുപ്പി ട്രാഫിക് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ച് സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കി.

ഉഡുപ്പി: മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഉഡുപ്പിയില്‍ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കല്‍സങ്കയ്ക്ക് സമീപമെത്തിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു.
ആംബുലന്‍സില്‍ രോഗികളെ കയറ്റിയിരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ കൃഷ്ണമൂര്‍ത്തി ആചാര്യയും ജനങ്ങളും ചേര്‍ന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ തീയണച്ചു. ഉഡുപ്പി ട്രാഫിക് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ച് സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കി.

Related Articles
Next Story
Share it