രോഗിയുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

ബണ്ട്വാള്‍: രോഗിയുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഗുരുവായനകെരെ സ്വദേശി ഷബീര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ബണ്ട്വാള്‍ അഞ്ചെക്കാട്ടിലാണ് അപകടമുണ്ടായത്. ബെല്‍ത്തങ്ങാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അഞ്ചിക്കാട്ടെ റോഡരികിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ഷബീറിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിക്ക് അപകടത്തില്‍ പരിക്കേറ്റു.

Related Articles
Next Story
Share it