ബോവിക്കാനം-മുളിയാര്‍ വളവില്‍ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്

ബോവിക്കാനം: മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചു. ചെര്‍ക്കള-ജാല്‍സൂര്‍ റോഡില്‍ ബോവിക്കാനം മുളിയാര്‍ വളവില്‍ ഇന്ന് 11 മണിയോടെയാണ് അപകടം. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിന്ന് മൃതദേഹവുമായി മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും എതിര്‍ദിശയില്‍ നിന്നുവന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. കാസര്‍കോട് നിന്ന് മറ്റൊരു ആംബുലന്‍സ് എത്തിയാണ് മൃതദേഹം കൊണ്ടുപോയത്.

Related Articles
Next Story
Share it