അംബികാസുതന്‍ മാങ്ങാടിന്റെ 'പ്രാണവായു' ഇനി ഹിന്ദിയിലും
കാസര്‍കോട്: പ്രശസ്ത നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാടിന്റെ ചെറുകഥാസമാഹാരമായ 'പ്രാണവായു'വിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി. ഓക്‌സിജന്‍ ക്ഷാമം പ്രമേയമാക്കി 2015ല്‍ പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാടിന്റെ 'പ്രാണവായു' ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനകം ഇംഗ്ലീഷിലും കന്നഡയിലും മൊഴിമാറ്റി. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപിക ഡോ. എസ്. സുമയാണ് ഹിന്ദിയിലേക്ക് മൊഴി മാറ്റിയത്. 16 കഥകളടങ്ങുന്ന സമാഹാരം പ്രാണവായു എന്ന പേരില്‍ തന്നെയാണ് പുസ്തകമാക്കിയിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ വാണിപ്രകാശാണ് പ്രസാധകര്‍. പരിസ്ഥിതി, സ്ത്രീപക്ഷ, തെയ്യം കഥകള്‍ എന്നിവയെല്ലാം ഈ കഥാസമാഹാരത്തിലുണ്ട്. […]

കാസര്‍കോട്: പ്രശസ്ത നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാടിന്റെ ചെറുകഥാസമാഹാരമായ 'പ്രാണവായു'വിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി. ഓക്‌സിജന്‍ ക്ഷാമം പ്രമേയമാക്കി 2015ല്‍ പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാടിന്റെ 'പ്രാണവായു' ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനകം ഇംഗ്ലീഷിലും കന്നഡയിലും മൊഴിമാറ്റി. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപിക ഡോ. എസ്. സുമയാണ് ഹിന്ദിയിലേക്ക് മൊഴി മാറ്റിയത്. 16 കഥകളടങ്ങുന്ന സമാഹാരം പ്രാണവായു എന്ന പേരില്‍ തന്നെയാണ് പുസ്തകമാക്കിയിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ വാണിപ്രകാശാണ് പ്രസാധകര്‍. പരിസ്ഥിതി, സ്ത്രീപക്ഷ, തെയ്യം കഥകള്‍ എന്നിവയെല്ലാം ഈ കഥാസമാഹാരത്തിലുണ്ട്. നോവലും കഥയുമൊക്കെ നേരത്തെ മൊഴി മാറ്റിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തന്റെ കഥാസമാഹാരം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.