പാലക്കുന്ന്: ജില്ലയിലെ ആദ്യകാല പാരലല്‍ കോളേജ് ആയിരുന്ന പാലക്കുന്ന് അംബിക കോളേജിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് മെഗാ കുടുംബ സംഗമമും വിവിധ കലാ-സാംസ്‌കാരിക പരിപാടികളും നടത്താന്‍ ഓള്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ തീരുമാനിച്ചു. കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതിക്ക് രൂപം നല്‍കി.
നാല്പത് വര്‍ഷത്തെ എല്ലാ ബാച്ചുകളിലെ പൂര്‍വ വിദ്യാര്‍ഥികളെയും അധ്യാപകരെയും പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ പ്രസിഡണ്ടും കോളേജിന്റെ ആദ്യകാല അധ്യാപകനുമായ പി.വി രാജേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ പ്രേമലത അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ മലാംകുന്ന്, അജിത് സി. കളനാട്, അഭിലാഷ് ബേവൂരി, ജയദേവന്‍, ഹരിദാസ്, മാഷ്, ബാലകൃഷ്ണന്‍, ജയകുമാര്‍ അജയന്‍ പനയാല്‍, ശശിധരന്‍, ബഷീര്‍ പാക്യാര എന്നിവര്‍ സംസാരിച്ചു.