അമ്പലത്തറ കുഞ്ഞികൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാവായിരുന്ന എം. സുകുമാരപിള്ളയുടെ പേരിലുള്ള മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് എന്‍ഡോസള്‍ഫാന്‍ സമര പ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടന്ന സുകുമാരപിള്ളയുടെ പത്താം ചരമവാര്‍ഷിക പരിപാടിയില്‍ സമ്മാനിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. ദിനകരന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ. സോമ ശേഖരന്‍, പ്രൊഫ. കെ. അരവിന്ദാക്ഷന്‍, എസ്. ബാബുകുട്ടി, ശ്രീഹരി എന്നിവര്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി […]

കാസര്‍കോട്: രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാവായിരുന്ന എം. സുകുമാരപിള്ളയുടെ പേരിലുള്ള മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് എന്‍ഡോസള്‍ഫാന്‍ സമര പ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടന്ന സുകുമാരപിള്ളയുടെ പത്താം ചരമവാര്‍ഷിക പരിപാടിയില്‍ സമ്മാനിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. ദിനകരന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ. സോമ ശേഖരന്‍, പ്രൊഫ. കെ. അരവിന്ദാക്ഷന്‍, എസ്. ബാബുകുട്ടി, ശ്രീഹരി എന്നിവര്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ജനറല്‍ സെക്രട്ടറിയാണ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍.

Related Articles
Next Story
Share it