ഭൂമിയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുള്ള കമ്പനി, ഏറ്റവും മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും, ലോകത്തെ മിക്ക കമ്പനികളും സര്‍ക്കാരുകളും ഉപയോഗിക്കുന്ന ക്ലൗഡ്; എല്ലാമുണ്ടായിട്ടും കേരളത്തിന്റെ ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മനസിലാക്കാനാകാതെ ആമസോണ്‍; സംസ്ഥാനത്ത് പലയിടത്തും ഡെലിവറി നിര്‍ത്തി

തിരുവനന്തപുരം: ഭൂമിയിലെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുള്ള കമ്പനിയാണ് ആമസോണ്‍. ഏറ്റവും മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേര്‍ണിംഗും ഡ്രോണ്‍ ടെക്‌നോളജിയുമെല്ലാം അവര്‍ക്ക് സ്വന്തമാണ്. ലോകത്തെ മിക്ക കമ്പനികളും സര്‍ക്കാരുകളും ഉപയോഗിക്കുന്നതും ആമസോണിന്റെ ക്ലൗഡ് ആണ്. അതായത് ലോകത്ത് എവിടെയും, എങ്ങനെയും എന്തും എത്തിക്കാന്‍ ആമസോണിന് കഴിയുമെന്നര്‍ഥം. എന്നാല്‍ എല്ലാമുണ്ടായിട്ടും കേരളത്തിന് മുന്നില്‍ മാത്രം ആമസോണ്‍ തോറ്റുപോയി. കേരളത്തിന്റെ പുതിയ ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മനസിലാക്കാനാകാതെ ഒടുവില്‍ ആയുധം വെച്ച് കീഴടങ്ങുകയാണ് ലോകത്തെ തന്നെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ആമസോണ്‍. […]

തിരുവനന്തപുരം: ഭൂമിയിലെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുള്ള കമ്പനിയാണ് ആമസോണ്‍. ഏറ്റവും മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേര്‍ണിംഗും ഡ്രോണ്‍ ടെക്‌നോളജിയുമെല്ലാം അവര്‍ക്ക് സ്വന്തമാണ്. ലോകത്തെ മിക്ക കമ്പനികളും സര്‍ക്കാരുകളും ഉപയോഗിക്കുന്നതും ആമസോണിന്റെ ക്ലൗഡ് ആണ്. അതായത് ലോകത്ത് എവിടെയും, എങ്ങനെയും എന്തും എത്തിക്കാന്‍ ആമസോണിന് കഴിയുമെന്നര്‍ഥം. എന്നാല്‍ എല്ലാമുണ്ടായിട്ടും കേരളത്തിന് മുന്നില്‍ മാത്രം ആമസോണ്‍ തോറ്റുപോയി. കേരളത്തിന്റെ പുതിയ ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മനസിലാക്കാനാകാതെ ഒടുവില്‍ ആയുധം വെച്ച് കീഴടങ്ങുകയാണ് ലോകത്തെ തന്നെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ആമസോണ്‍.

കേരളത്തിലെ പ്രാദേശിക ലോക്ക്ഡൗണ്‍ മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ കാരണം സംസ്ഥാനത്ത് പലയിടത്തും ആമസോണ്‍ ഡെലിവറി നിര്‍ത്തിവെക്കുകയാണ്. പ്രദേശികതലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് ആമസോണ്‍ ഡെലിവറി ആപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ആമസോണിന്റെയടക്കം വിതരണം തടസ്സമാകുന്നത് സംബന്ധിച്ച് ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ടോണി തോമസ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

ഭൂമിയിലെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുള്ള കമ്പനികളില്‍ ഒന്നാണ് ആമസോണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഡ്രോണ്‍ ടെക്‌നോളജി, ഇന്റലിജന്റ് സപ്ലൈ ചെയിന്‍, റോബോട്ടിക്‌സ്, ഡ്രൈവര്‍ലെസ്സ് കാറുകള്‍, ഹ്യൂമന്‍ലെസ്സ് ഡെലിവറി, തുടങ്ങിയവയില്‍ എല്ലാം ആമസോണ്‍ അതി വിദഗ്ധരാണ്. എന്തിന് ലോകത്തെ പല കമ്ബനികളും, സര്‍ക്കാരുകളും ഉപയോഗിക്കുന്ന ക്ലൗഡ് പോലും ആമസോണിന്റെയാണ്. ഇതിന്റെ ബലത്തില്‍ ലോകത്ത് എവിടെയും, എന്തും എത്തിക്കാന്‍ ആമസോണിനു കഴിയും. പക്ഷെ കേരളത്തിലെ കോവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്ന അധികാരികളുടെ ബുദ്ധിക്കു മുന്‍പില്‍ ആമസോണ്‍ മുട്ടു മടക്കി പിന്‍വാങ്ങി.

ഇന്നു തുറക്കും, നാളെ അടയ്ക്കും, മറ്റന്നാള്‍ പകുതി അടയ്ക്കും, ഒരു പഞ്ചായത്ത് ലോക്ക്ഡൗണ്‍, മറ്റേ പഞ്ചായത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, ചില ഇടത്തു ബാരിക്കേഡ്, മറ്റു ചിലേടത്തു ലാത്തിഅടി, ഒരു ദിവസം ഒറ്റ അക്കം, മറ്റൊരു ദിവസം ഇരട്ട അക്കം, ഒരു ദിവസം വര്‍ക്ക്‌ഷോപ്പ് തുറക്കും, വേറൊരു ദിവസം സ്‌പെയര്‍ പാര്‍ട്‌സ് കട തുറക്കും, ചില ഇടം 7 മണി, ചില ഇടം 2 മണി, റോഡിന്റെ ഒരു വശം ഉ, മറ്റേ വശം അ.. എന്തൊക്കെ പ്രഹസനങ്ങള്‍.. ഇതു മനസ്സിലാക്കാന്‍ ആമസോണിന്റെ സൂപ്പര്‍ കംപ്യൂട്ടര്‍ ഒന്നും പോരാ, അവരുടെ വിദ്യകള്‍ ഒന്നും പോരാ എന്നു മനസ്സിലാക്കി ആമസോണ്‍ ആയുധം വച്ച് കീഴടങ്ങി. കേരളത്തിലെ ഡെലിവറി നിര്‍ത്തി.

കേരളാ കോവിഡ് പ്രഹസനത്തിന് മുന്‍പില്‍ ആമസോണ്‍ പോലും നിര്‍ബാധം കീഴടങ്ങിയ സ്ഥിതിക്ക്, പൂട്ടികെട്ടിയിട്ട നാട്ടുകാര്‍ക്ക് പുറത്തു പോവാതെ ഓണ്‍ലൈനായി അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കാതെ, ദ്രോഹിച്ചു രസിക്കുന്ന നമ്മുടെ അധികാരികള്‍ക്ക് മിനിമം ഒരു UN അവാര്‍ഡ് എങ്കിലും പ്രതീക്ഷിക്കാമോ?

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. 'സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം'. വാക്‌സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

അതേസമയം അവശ്യസാധനങ്ങള്‍, ഭക്ഷണ സാധാനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നാണ് ആമസോണ്‍ പറയുന്നത്. കേരളത്തില്‍ സംസ്ഥാന ലോക്ക്ഡൗണ്‍ ഇല്ലാതെ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ ആമസോണിന്റെ വിതരണം എളുപ്പം നടക്കുന്നില്ല. ലോക്ക്ഡൗണ്‍ ഇളവിന് മുമ്പ് ലഭിച്ച സാധാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തുന്നുണ്ടെന്നാണ റിപ്പോര്‍ട്ട്.

Related Articles
Next Story
Share it