അമാന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്ത്
പയ്യന്നൂര്‍: പെരുമ്പയിലെ അമാന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമാന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രാമന്തളി വടക്കുമ്പാട്ടെ പി.കെ മൊയ്തുഹാജിക്കെതിരെയാണ് കേസെടുത്തത്. കണ്ടോത്തെ എ.പി ഷംസുദ്ദീന്‍, കാറമേലിലെ എന്‍. നബീസ, തൃക്കരിപ്പൂര്‍ നടക്കാവിലെ റാബിയ എന്നിവരാണ് പുതുതായി പരാതി നല്‍കിയത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഷംസുദ്ദീനില്‍ നിന്ന് അഞ്ച് ലക്ഷവും നബീസയില്‍ നിന്ന് അഞ്ച് ലക്ഷവും റാബിയയില്‍ നിന്ന് 4 ലക്ഷവുമാണ് അമാന്‍ ഗോള്‍ഡിലേക്ക് നിക്ഷേപമായി സ്വീകരിച്ചത്. എന്നാല്‍ ലാഭവിഹിതവും […]

പയ്യന്നൂര്‍: പെരുമ്പയിലെ അമാന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമാന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രാമന്തളി വടക്കുമ്പാട്ടെ പി.കെ മൊയ്തുഹാജിക്കെതിരെയാണ് കേസെടുത്തത്. കണ്ടോത്തെ എ.പി ഷംസുദ്ദീന്‍, കാറമേലിലെ എന്‍. നബീസ, തൃക്കരിപ്പൂര്‍ നടക്കാവിലെ റാബിയ എന്നിവരാണ് പുതുതായി പരാതി നല്‍കിയത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഷംസുദ്ദീനില്‍ നിന്ന് അഞ്ച് ലക്ഷവും നബീസയില്‍ നിന്ന് അഞ്ച് ലക്ഷവും റാബിയയില്‍ നിന്ന് 4 ലക്ഷവുമാണ് അമാന്‍ ഗോള്‍ഡിലേക്ക് നിക്ഷേപമായി സ്വീകരിച്ചത്. എന്നാല്‍ ലാഭവിഹിതവും നിക്ഷേപിച്ച തുകയും നല്‍കാതെ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് മൊയ്തുഹാജിക്കെതിരായ പരാതിയില്‍ പറയുന്നത്. പിന്നീട് അമാന്‍ ജ്വല്ലറി പൂട്ടുകയും ചെയ്തു. പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം.സി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തുവന്നിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.