നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ 'വി.ഐ.പി' ആലുവയിലെ ഉന്നത രാഷ്ട്രീയ നേതാവ്?
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകള്‍ കൊഴുക്കുന്നു. പ്രതിയായ നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്ത് കൂടിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പരസ്യ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വിഷയത്തില്‍ പുതിയ മാനങ്ങള്‍ വന്നിരിക്കുന്നത്. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു 'വി.ഐ.പി' ദിലീപിന് എത്തിച്ചു നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ വിഐപി ആലുവയിലെ രാഷ്ട്രീയ നേതാവെന്നാണ് സൂചന. കേസില്‍ ദിലീപ് ജാമ്യത്തിലറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ […]

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകള്‍ കൊഴുക്കുന്നു. പ്രതിയായ നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്ത് കൂടിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പരസ്യ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വിഷയത്തില്‍ പുതിയ മാനങ്ങള്‍ വന്നിരിക്കുന്നത്. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു 'വി.ഐ.പി' ദിലീപിന് എത്തിച്ചു നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ വിഐപി ആലുവയിലെ രാഷ്ട്രീയ നേതാവെന്നാണ് സൂചന. കേസില്‍ ദിലീപ് ജാമ്യത്തിലറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇയാളുടെ പേരുവിവരമൊന്നും അറിയില്ലെന്നും കണ്ടാലറിയുമെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ഇയാള്‍ ആലുവയിലെ രാഷ്ട്രീയവുമായി ബന്ധമുള്ള ഒരു ഉന്നതനാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഈ രാഷ്ട്രീയ നേതാവ് നടനുമായി വളരെ നാളായി അടുത്ത സൗഹൃദമുള്ളയാളായിരുന്നെന്നും സൂചനയുണ്ട്.
സംഭവത്തിനുശേഷം ഇരുവരും ഒരുമിച്ച് ദുബൈയിലേക്ക് യാത്ര തിരിച്ചതില്‍ കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണം നടന്നിരുന്നു. ഈ ഉന്നതനും ദിലീപുമായി പല തവണ ഫോണില്‍ സംസാരിച്ചിരുന്നെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ദുബൈയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സിം ദുബൈയില്‍ വെച്ച് നഷ്ടപ്പെട്ടെന്നായിരുന്നു അന്ന് ചോദ്യം ചെയ്യലില്‍ ഈ ഉന്നതന്‍ നല്‍കിയ മൊഴി. ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കാതിരിക്കാന്‍ അന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നെന്നും സൂചനയുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അഭിഭാഷകന്റെ കൈകളില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകന്റെ വസതിയിലെ പരിശോധന വൈകിപ്പിക്കാന്‍ പോലീസ് ഉന്നതന്‍ ഇടപെട്ടെന്നും ആക്ഷേപമുണ്ട്.
അതേസമയം ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൂഡാലോചനയെന്നാണ് ദിലീപിന്റെ പ്രതികരണം. ഒരു പോലീസുകാരനും ബാലചന്ദ്രകുമാറും ചേര്‍ന്ന് നടത്തിയ നാടകമാണെന്നും റിപോര്‍ട്ടര്‍ ടിവിക്കും ഗൂഡാലോചനയില്‍ ബന്ധമുണ്ടെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നിരന്തരം റീടേക്ക് എടുത്ത് ഷൂട്ട് ചെയ്ത അഭിമുഖമാണെന്നും പോലീസുകാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാക്കിയ ശേഷം ബാലചന്ദ്രകുമാര്‍ അതിന് മുന്‍കൂട്ടി തയ്യാറാക്കിയ മറുപടി പറയുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.