പള്ളിക്കര: പള്ളിക്കര ഗവ. ഹൈസ്ക്കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുളള സമാര്‍ട്ട് ഫോണുകള്‍ നല്കി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ.
പള്ളിക്കര ഹൈസ്ക്കൂളിലെ 1989-90 ബാച്ച് എസ്.എസ്.എല്‍. സി ഡി ഡിവിഷനിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ നല്കി മാതൃകയായത്.
കോവിഡ് കാലത്തെ പഠനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായതോടെ പഠനത്തിനാവശ്യമായ ഫോണ്‍ വാങ്ങാന്‍ കഴിയാതെ സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കുറിച്ച് പ്രധാനധ്യാപിക്ക ദീപ ടീച്ചര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പഠനോപകരണത്തിനായി മുന്നിട്ടറങ്ങിയത്.
നേരത്തെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കുടിവെള്ള പരിഹാരത്തിനായി വാട്ടര്‍ കൂളറുകളും ഇതേ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നല്‍കിയിരുന്നു.
ഫോണുകള്‍ സമീര്‍ സാലിഹ് പ്രധാനധ്യാപിക ദീപ ടീച്ചര്‍ക്ക് കൈമാറി. ബേങ്ക് അബ്ദുല്റഹ്മാന് തൊട്ടി, ശറഫുദ്ധീന്‍ ജോളിനഗര്‍, ഷാഫി പള്ളിപ്പുഴ, സാദാത്ത് തൊട്ടി, അബൂബക്കര്‍ പള്ളിക്കര സംബന്ധിച്ചു.