44 വര്‍ഷത്തിനു ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തു ചേര്‍ന്നു

കാഞ്ഞങ്ങാട്: 44 വര്‍ഷത്തിനു ശേഷം പുല്ലൂര്‍ ഉദയ നഗര്‍ ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബ സംഗമമൊരുക്കി.ഉദയ സംഗമം എന്ന പേരില്‍ സ്‌കൂളിലെ 1977- 78 എസ്.എസ്.എല്‍.സി ബാച്ചാണ് പൂര്‍വ വിദ്യാര്‍ഥി- അധ്യാപക സംഗമം നടത്തിയത്. മുന്‍ അധ്യാപിക ഏലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ഗൗരി അധ്യക്ഷത വഹിച്ച. ഗുരുനാഥന്‍മാരായ ഓമന ക്കുട്ടി, ജോസ്, വിശ്വനാഥന്‍, നാരായണന്‍,ഏലിക്കുട്ടി എന്നിവരെ ആദരിച്ചു. മുന്‍ അധ്യാപിക ഏലിക്കുട്ടി എഴുതിയ വനമുല്ല കവിത സമാഹാരത്തിന്റെ പ്രകാശനവും നടന്നു. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീനിവാസന്‍, ബിന്ദു, […]

കാഞ്ഞങ്ങാട്: 44 വര്‍ഷത്തിനു ശേഷം പുല്ലൂര്‍ ഉദയ നഗര്‍ ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബ സംഗമമൊരുക്കി.
ഉദയ സംഗമം എന്ന പേരില്‍ സ്‌കൂളിലെ 1977- 78 എസ്.എസ്.എല്‍.സി ബാച്ചാണ് പൂര്‍വ വിദ്യാര്‍ഥി- അധ്യാപക സംഗമം നടത്തിയത്. മുന്‍ അധ്യാപിക ഏലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ഗൗരി അധ്യക്ഷത വഹിച്ച. ഗുരുനാഥന്‍മാരായ ഓമന ക്കുട്ടി, ജോസ്, വിശ്വനാഥന്‍, നാരായണന്‍,ഏലിക്കുട്ടി എന്നിവരെ ആദരിച്ചു. മുന്‍ അധ്യാപിക ഏലിക്കുട്ടി എഴുതിയ വനമുല്ല കവിത സമാഹാരത്തിന്റെ പ്രകാശനവും നടന്നു. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീനിവാസന്‍, ബിന്ദു, ടി.കുഞ്ഞിരാമന്‍, എം.ചന്ദ്രന്‍ സംസാരിച്ചു.

Related Articles
Next Story
Share it