ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സഹപാഠിക്ക് സ്‌നേഹാദരവ് നല്‍കി

ചട്ടഞ്ചാല്‍: 2023 വര്‍ഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ 1985 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഉണ്ണികൃഷ്ണന്‍ അണിഞ്ഞക്ക് സഹപാഠികള്‍ പൊന്നാടയണിയിച്ച് സ്‌നേഹാദരവ് നല്‍കി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1985ല്‍ പഠിച്ചിരുന്ന പഴയ 10 എ ക്ലാസ്സ് മുറിയിലായിരുന്നു സംഗമം നടത്തിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഉണ്ണികൃഷ്ണന്‍ ബോവിക്കാനം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യു.പി വിഭാഗം അധ്യാപകന്‍, സംസ്ഥാന തല ഇംഗ്ലീഷ് അധ്യാപക പരിശീലകന്‍, അംഗീകൃത യോഗ പരിശീലകന്‍, ആകാശവാണി കലാകാരന്‍, കവി […]

ചട്ടഞ്ചാല്‍: 2023 വര്‍ഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ 1985 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഉണ്ണികൃഷ്ണന്‍ അണിഞ്ഞക്ക് സഹപാഠികള്‍ പൊന്നാടയണിയിച്ച് സ്‌നേഹാദരവ് നല്‍കി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1985ല്‍ പഠിച്ചിരുന്ന പഴയ 10 എ ക്ലാസ്സ് മുറിയിലായിരുന്നു സംഗമം നടത്തിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഉണ്ണികൃഷ്ണന്‍ ബോവിക്കാനം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യു.പി വിഭാഗം അധ്യാപകന്‍, സംസ്ഥാന തല ഇംഗ്ലീഷ് അധ്യാപക പരിശീലകന്‍, അംഗീകൃത യോഗ പരിശീലകന്‍, ആകാശവാണി കലാകാരന്‍, കവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇഖ്ബാല്‍ പട്ടുവം സ്വാഗതം പറഞ്ഞു. സുലൈമാന്‍ ബാദുഷ എയ്യള അധ്യക്ഷന്‍ വഹിച്ചു. വാരിജാക്ഷന്‍ കരിച്ചേരി ഗാനാലപനം നടത്തി. രത്‌നാകരന്‍ മാവില, ഗീത, രാജേന്ദ്രന്‍ ടി, ജയകൃഷ്ണന്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ അണിഞ്ഞ നന്ദി പറഞ്ഞു.

Related Articles
Next Story
Share it