അധ്യാപക ദിനത്തില്‍ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സ്‌നേഹാദരവ്

ചെമ്മനാട്: ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ രണ്ട് സീനിയര്‍ അധ്യാപകര്‍ക്ക് സ്‌നേഹാദരവ് നല്‍കി ആദരിച്ചു. എ.കെ. ജയലക്ഷ്മി ടീച്ചര്‍, കെ. ഗീത ഭായ് ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പൊന്നാട അണിയിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് മുജീബ് അഹ്‌മദ്, മുന്‍ പ്രസിഡണ്ട് മുഹമ്മദ് അലി മുണ്ടാംകുലം എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍, ഹെഡ് മാസ്റ്റര്‍ കെ. […]

ചെമ്മനാട്: ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ രണ്ട് സീനിയര്‍ അധ്യാപകര്‍ക്ക് സ്‌നേഹാദരവ് നല്‍കി ആദരിച്ചു. എ.കെ. ജയലക്ഷ്മി ടീച്ചര്‍, കെ. ഗീത ഭായ് ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പൊന്നാട അണിയിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് മുജീബ് അഹ്‌മദ്, മുന്‍ പ്രസിഡണ്ട് മുഹമ്മദ് അലി മുണ്ടാംകുലം എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍, ഹെഡ് മാസ്റ്റര്‍ കെ. വിജയന്‍, ചെമ്മനാട് ജമാഅത്ത് സെക്രട്ടറി സി.എച്ച്. സാജു, പി.ടി.എ പ്രസിഡണ്ട് അബ്ദുല്ല പി.എം., എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹാഫിസ് ഷംനാട്, സഹീദ് എസ്.എ, മൈമൂന, സലീം ടി ഇ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ചിറാക്കല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷാസിയ സി.എം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it