വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് കൈത്താങ്ങാവാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍

മൊഗ്രാല്‍: അകാലത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെയും പി.ടി.എ, എസ്.എം.സി, അധ്യാപകരുടെയും സഹകരണത്തോടെ നിര്‍മ്മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്ന 'സഹപാഠിക്ക് സസ്‌നേഹം' വീടിനായുള്ള ഫണ്ട് ശേഖരണം വിജയത്തിലെത്തിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ രംഗത്ത്.രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൊഗ്രാല്‍ സ്‌കൂളിലെ കുട്ടികള്‍ വീടുകളില്‍ നിന്ന് മിട്ടായി വാങ്ങാനും, പോക്കറ്റ് മണിയുമായി കൊണ്ടുവരുന്ന ചില്ലറ നാണയങ്ങള്‍ 'സ്‌നേഹപൂര്‍വ്വം സഹപാഠി'ക്കെന്ന പേരില്‍ സ്‌കൂളില്‍ വെച്ചിട്ടുള്ള ബോക്‌സില്‍ നിക്ഷേപിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ […]

മൊഗ്രാല്‍: അകാലത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെയും പി.ടി.എ, എസ്.എം.സി, അധ്യാപകരുടെയും സഹകരണത്തോടെ നിര്‍മ്മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്ന 'സഹപാഠിക്ക് സസ്‌നേഹം' വീടിനായുള്ള ഫണ്ട് ശേഖരണം വിജയത്തിലെത്തിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ രംഗത്ത്.
രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൊഗ്രാല്‍ സ്‌കൂളിലെ കുട്ടികള്‍ വീടുകളില്‍ നിന്ന് മിട്ടായി വാങ്ങാനും, പോക്കറ്റ് മണിയുമായി കൊണ്ടുവരുന്ന ചില്ലറ നാണയങ്ങള്‍ 'സ്‌നേഹപൂര്‍വ്വം സഹപാഠി'ക്കെന്ന പേരില്‍ സ്‌കൂളില്‍ വെച്ചിട്ടുള്ള ബോക്‌സില്‍ നിക്ഷേപിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒന്നര ലക്ഷത്തോളം രൂപ ഈ പദ്ധതിയിലേക്ക് സ്വരൂപിച്ച് കഴിഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളുമൊക്കെ ഇതിന്റെ ഭാഗമാകാന്‍ മുന്നോട്ടുവന്നത് വിദ്യാര്‍ത്ഥിക്ക് വീടെന്ന സ്വപ്‌നം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകരും, പിടിഎയും, സഹപാഠികളും
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മൊഗ്രാല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'ഒത്തുചേരല്‍' പരിപാടികളില്‍ നിന്ന് 'സഹപാഠിക്ക് സസ്‌നേഹം' പദ്ധതിയിലേക്ക് നല്ലൊരു തുക പ്രധാനാധ്യാപകനായ അബ്ദുല്‍ ബഷീറിനെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
മൊഗ്രാല്‍ ജിവിഎച്ച്എസ് എസ് ലെ 1988-89 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 'ഓര്‍മ്മ മരത്തണലില്‍' എന്ന പേരില്‍ ഒത്തുചേര്‍ന്ന് ഈ പദ്ധതിയുടെ ഭാഗമായി നല്ലൊരു തുക സംഭാവനയായി നല്‍കിയതിന് പിന്നാലെ 'ത്രില്ലടിച്ച 93 'ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കാല്‍ ലക്ഷം രൂപയാണ് പദ്ധതിയിലേക്ക് സംഭാവന നല്‍കിയത്. പിന്നീട് ഒത്തുചേര്‍ന്ന 'സൗഹൃദം 8' 2008-09 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇരുപതിനായിരം രൂപയാണ് പദ്ധതിയിലേക്ക് സംഭാവന നല്‍കിയത്.
1994-95 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 2020ല്‍ സ്‌കൂളില്‍ 'പിരിസപ്പാട്' എന്ന പേരില്‍ ഒത്തുചേര്‍ന്ന് വീടില്ലാത്ത ഒരു സഹപാഠിക്ക് വീട് നിര്‍മ്മിച്ചുകൊടുത്ത് മാതൃകയായിരുന്നു.

Related Articles
Next Story
Share it