ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയവര്‍ക്ക് സഹായ ഹസ്തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

കാസര്‍കോട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. മറ്റെല്ലാ സ്‌കൂളുകളിലും പ്രാദേശിക കമ്മിറ്റികളും വ്യക്തികളും സഹായവും പിന്തുണയുമായെത്തുമ്പോള്‍ നഗര മധ്യത്തിലുള്ള ഈ സ്‌കൂളില്‍ അത്തരം സാഹചര്യമില്ല. നഗരത്തിന് പുറത്ത് നിന്നെത്തുന്ന ഏറ്റവും നിര്‍ധനരായ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രാദേശികമായ പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് വഭിക്കുന്നില്ല. സ്‌കൂളിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണില്ലാത്തിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. ഇവരുടെ നിസ്സഹായത മനസ്സിലാക്കി […]

കാസര്‍കോട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. മറ്റെല്ലാ സ്‌കൂളുകളിലും പ്രാദേശിക കമ്മിറ്റികളും വ്യക്തികളും സഹായവും പിന്തുണയുമായെത്തുമ്പോള്‍ നഗര മധ്യത്തിലുള്ള ഈ സ്‌കൂളില്‍ അത്തരം സാഹചര്യമില്ല. നഗരത്തിന് പുറത്ത് നിന്നെത്തുന്ന ഏറ്റവും നിര്‍ധനരായ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രാദേശികമായ പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് വഭിക്കുന്നില്ല.
സ്‌കൂളിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണില്ലാത്തിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. ഇവരുടെ നിസ്സഹായത മനസ്സിലാക്കി ഒ.എസ്.എ ആദ്യഘട്ടമെന്ന നിലയില്‍ 10 സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിച്ചു.
ഒ.എസ്.എ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല ഹെഡ്മാസ്റ്റര്‍ സിദ്ദീഖ് മാസ്റ്റര്‍ക്ക് കൈമാറി. ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്, നൗഷാദ് സിറ്റി ഗോള്‍ഡ്, മാഹിന്‍ കോളിക്കര, ബി.കെ ഖാദിര്‍, ഹാരിസ് സിറ്റി ചപ്പല്‍, കെ.ജി.അന്‍വര്‍, പ്രകാശന്‍ വാസു, ഫയാസ്പള്ളം, അധ്യാപകരായ അശോകന്‍ കുണിയേരി, വത്സല, സര്‍ജുല എന്നിവര്‍ സംബന്ധിച്ചു. നാരായണന്‍ ടി.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധുപ്രശാന്ത് നന്ദിയും പറഞ്ഞു.
ഒ.എസ്.എ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ചിലേക്ക് 91-92 ബാച്ച് മൂന്ന് ഫോണുകളും അസ്മാബി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു മുഹമ്മദ് 2 ഫോണുകളും സമ്മാനിച്ചു.

Related Articles
Next Story
Share it