പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നെല്‍കൃഷി തുടങ്ങി

ഉദുമ: പൂര്‍വ്വ വിദ്യാര്‍ത്ഥി കര്‍ഷക കൂട്ടായ്മ നെല്‍കൃഷി ആരംഭിച്ചു. ഉദുമ ഗവ.ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നമ്മുടെ സ്വന്തം ബാച്ചാണ് കൂട്ടമായി കൃഷിയിലേക്ക് തിരിഞ്ഞത്. പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാതായതോടെ ഉപേക്ഷിച്ച പാടം ഉടമസ്ഥന്റെ അനുവാദത്തോടെ കൂട്ടായ്മ ഏറ്റെടുത്ത് നെല്‍ കൃഷിക്കനുയോജ്യമാക്കുകയായിരുന്നു. മുന്തിയ ഇനം നെല്ലുപയോഗിച്ചുള്ള ഞാറുനടല്‍ റിട്ട.പൊലീസ് കമാന്‍ണ്ടഡ് ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കര്‍ഷകനുമായ പുരുഷോത്തമന്‍ നായര്‍, മുഹമ്മദ് ഹനീഫ, തമ്പാന്‍ നായര്‍, വേങ്ങയില്‍ നാരായണന്‍ നായര്‍, നാരായണന്‍ നായര്‍ പാലോടത്ത്, ടി.കെ. […]

ഉദുമ: പൂര്‍വ്വ വിദ്യാര്‍ത്ഥി കര്‍ഷക കൂട്ടായ്മ നെല്‍കൃഷി ആരംഭിച്ചു. ഉദുമ ഗവ.ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നമ്മുടെ സ്വന്തം ബാച്ചാണ് കൂട്ടമായി കൃഷിയിലേക്ക് തിരിഞ്ഞത്. പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാതായതോടെ ഉപേക്ഷിച്ച പാടം ഉടമസ്ഥന്റെ അനുവാദത്തോടെ കൂട്ടായ്മ ഏറ്റെടുത്ത് നെല്‍ കൃഷിക്കനുയോജ്യമാക്കുകയായിരുന്നു. മുന്തിയ ഇനം നെല്ലുപയോഗിച്ചുള്ള ഞാറുനടല്‍ റിട്ട.പൊലീസ് കമാന്‍ണ്ടഡ് ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കര്‍ഷകനുമായ പുരുഷോത്തമന്‍ നായര്‍, മുഹമ്മദ് ഹനീഫ, തമ്പാന്‍ നായര്‍, വേങ്ങയില്‍ നാരായണന്‍ നായര്‍, നാരായണന്‍ നായര്‍ പാലോടത്ത്, ടി.കെ. നാരായണന്‍, നസീറ, ചിന്താമണി, സാവിത്രി, ശ്രീജ നാരായണന്‍ തുടങ്ങി ഇരുപതോളം സഹപാഠികളും കുടുംബാംഗങ്ങളും ചേര്‍ന്നാണ് നാട്ടി കൃഷിക്ക് തുടക്കം കുറിച്ചത്. 1981ല്‍ ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്എല്‍.സി പരീക്ഷ കഴിഞ്ഞു പടിയിറങ്ങിയ മുഴുവന്‍ ബാച്ചുകളും ചേര്‍ന്നതാണ് നമ്മുടെ സ്വന്തം ബാച്ച് കൂട്ടായ്മ. ഗ്രൂപ്പിന്റെ വഴികാട്ടിയും ഊര്‍ജ്ജവുമായ സിലോണ്‍ ബഷീറിന്റെ സാന്നിദ്ധ്യം സംരംഭത്തിന് ഉണര്‍വ്വേകി. രഘുനാഥന്‍, സി.കെ.കണ്ണന്‍ പാലക്കുന്ന്, ഹംസ പാക്യാര, ഭാസ്‌ക്കരന്‍ മുക്കുന്നോത്ത്, ഓട്ടി ഭാസ്‌ക്കരന്‍, രാധാകൃഷ്ണന്‍, സി.ബാലകൃഷ്ണന്‍, ശ്രീധരന്‍, സലാവുദ്ദീന്‍, കുമാരന്‍, വല്‍സല, രാധ സംസാരിച്ചു.

Related Articles
Next Story
Share it