കാഞ്ഞങ്ങാട്: നടപ്പാലത്തിന് പകരം പുതിയ പാലം വന്നിരുന്നെങ്കില്‍ നാട്ടിലേക്ക് വാഹനമെത്തിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് കോട്ടകൊച്ചി പ്രദേശ വാസികള്‍ പറയുന്നത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കൊടവലം വാര്‍ഡിലെ ഉദയനഗറിനടുത്തുള്ള കോട്ടക്കൊച്ചിയില് പാലം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉദയനഗര്‍ കോട്ടക്കൊച്ചി റോഡില്‍ കാക്കക്കുണ്ട് തോടിനു നിലവിലുള്ള നടപ്പാലത്തിന് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പാലം മാറ്റി റോഡ് പാലം അനുവദിച്ചിരുന്നെങ്കില്‍ നാട്ടിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുമെന്നും ആസ്പത്രിയിലേക്കെങ്കിലും പോകാന്‍ ഉപകാരപ്പെടുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യം ന്യായമെന്നു ജന പ്രതിനിധികള്‍ക്കും അധികൃതര്‍ക്കും അറിയാമെങ്കിലും നടപടികള്‍ ഒന്നുമുണ്ടാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉദയനഗര്‍ മുതല്‍ പാലം വരെ മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ എത്തുന്നത്. കോട്ടക്കൊച്ചിയിലേക്കു പിന്നെയും അര കിലോമീറ്ററോളം കാല്‍നടയായി വേണം സഞ്ചരിക്കാന്‍. കാര്ഷികോല്പന്നങ്ങള് വിറ്റഴിക്കണമെങ്കിലും തലച്ചുമടായി കൊണ്ടു പോകേണ്ട അവസ്ഥയാണ്. സ്കൂള്‍ വിദ്യാര്ഥികളുള്പ്പെടെയുള്ളവരും പാലമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ്. ജനപ്രതിനിധികളെ കാര്യം ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.