മരണക്കിടക്കിയിലായിട്ടും ഭര്‍ത്താവ് തിരിഞ്ഞുനോക്കിയില്ല; ഏകമകളെ തനിച്ചാക്കി വേദനയുടെ ലോകത്തുനിന്ന് ജയന്തി യാത്രയായി

കാസര്‍കോട്: ഏകമകളെ തനിച്ചാക്കി ജയന്തി വേദനയുടെ ലോകത്ത് നിന്ന് വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. കറന്തക്കാട് കാവേരി ഹൗസിലെ ജയന്തി(50)അര്‍ബുദരോഗത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ജയന്തി മാസങ്ങളായി ജനറല്‍ ആസ്പത്രിയിലെ നാലുചുവരുകള്‍ക്കുള്ളില്‍ വേദന കടിച്ചമര്‍ത്തി കഴിയുകയായിരുന്നു. ഏകമകള്‍ പൂജയും ബന്ധുക്കളും ആസ്പത്രിജീവനക്കാരും ഡോക്ടര്‍മാരും മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. ഭര്‍ത്താവ് കൃഷ്ണന്‍ ആസ്പത്രിയില്‍ കഴിയുകയായിരുന്ന ജയന്തിയെ നാളിതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. മരണക്കിടക്കയില്‍ കഴിയുമ്പോള്‍ ആശ്വാസവാക്കുകളുമായി ഭര്‍ത്താവ് വരുമെന്ന് ജയന്തി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. രോഗത്തിന്റെ […]

കാസര്‍കോട്: ഏകമകളെ തനിച്ചാക്കി ജയന്തി വേദനയുടെ ലോകത്ത് നിന്ന് വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. കറന്തക്കാട് കാവേരി ഹൗസിലെ ജയന്തി(50)അര്‍ബുദരോഗത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ജയന്തി മാസങ്ങളായി ജനറല്‍ ആസ്പത്രിയിലെ നാലുചുവരുകള്‍ക്കുള്ളില്‍ വേദന കടിച്ചമര്‍ത്തി കഴിയുകയായിരുന്നു. ഏകമകള്‍ പൂജയും ബന്ധുക്കളും ആസ്പത്രിജീവനക്കാരും ഡോക്ടര്‍മാരും മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. ഭര്‍ത്താവ് കൃഷ്ണന്‍ ആസ്പത്രിയില്‍ കഴിയുകയായിരുന്ന ജയന്തിയെ നാളിതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. മരണക്കിടക്കയില്‍ കഴിയുമ്പോള്‍ ആശ്വാസവാക്കുകളുമായി ഭര്‍ത്താവ് വരുമെന്ന് ജയന്തി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. രോഗത്തിന്റെ തീവ്രവേദനക്കൊപ്പം ജയന്തിക്ക് ഭര്‍ത്താവിന്റെ അസാന്നിധ്യം മറ്റൊരു വേദനയായി മാറി. മരണത്തിന് മുമ്പ് ജയന്തി മകളെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു. താന്‍ മരിച്ചാല്‍ മകള്‍ക്ക് ആരുണ്ടെന്ന ചിന്തയാണ് ജയന്തിയെ ഏറെ അലട്ടിയത്. ബന്ധുക്കളും ആസ്പത്രി ജീവനക്കാരും ജയന്തിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയായിരുന്നു. ജയന്തിയുടെ മരണത്തോടെ പൂജ അനാഥയായിരിക്കുകയാണ്. 11കാരിയായ പൂജ നെല്ലിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ്. പഠിക്കാന്‍ മിടുക്കിയായ ഈ പെണ്‍കുട്ടി കറന്തക്കാട്ടെ ബന്ധുവീട്ടിലാണ് കഴിയുന്നത്. കളിച്ചും ചിരിച്ചും പഠിച്ചും കഴിയേണ്ട കാലത്താണ് പൂജ ഏകാന്തതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. പൂജയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ ധര്‍മസങ്കടത്തിലാണ്. കൃഷ്ണന്‍ വര്‍ഷങ്ങളായി ജയന്തിയെയും മകളെയും ഉപേക്ഷിച്ച മട്ടിലാണ് ജീവിക്കുന്നത്. വല്ലപ്പോഴും വീട്ടില്‍ വന്നാല്‍ ഭാര്യ മര്‍ദിച്ച ശേഷം തിരിച്ചുപോകും. മകള്‍ക്ക് വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. മകള്‍ പഠിച്ച് മിടുക്കിയായി നല്ല നിലയില്‍ ജീവിക്കുന്നത് കാണാന്‍ ജയന്തി ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം നടപ്പിലാകുന്നതിന് മുമ്പ് ജയന്തിയെ മരണം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കറന്തക്കാട്ടെ ധൂമപ്പപൂജാരിയുടെയും കാവേരിയുടെയും മകളാണ് ജയന്തി. സഹോദരങ്ങള്‍: അശോകന്‍, രാജേഷ്, ദേവകി, സുമതി, വിശാല.

Related Articles
Next Story
Share it