പൊന്നായില്ലെങ്കിലും വെള്ളി ചൂടി നീരജ് ചോപ്ര ഇന്ത്യക്ക് അഭിമാനമായി
പാരീസ്: നീരജ് ചോപ്രയിലൂടെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യ വെള്ളി മെഡലിലും മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയെങ്കിലും ഇന്ത്യന്‍താരം നീരജ് ചോപ്രക്ക് പക്ഷെ ഇത്തവണ സ്വര്‍ണം നേടാനായില്ല. രണ്ടാം സ്ഥാനക്കാരനായി വെള്ളിയാണ് നീരജ് നേടിയത്. കഴിഞ്ഞ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമിനാണ് ഇത്തവണ സ്വര്‍ണം.ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് […]

പാരീസ്: നീരജ് ചോപ്രയിലൂടെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യ വെള്ളി മെഡലിലും മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയെങ്കിലും ഇന്ത്യന്‍താരം നീരജ് ചോപ്രക്ക് പക്ഷെ ഇത്തവണ സ്വര്‍ണം നേടാനായില്ല. രണ്ടാം സ്ഥാനക്കാരനായി വെള്ളിയാണ് നീരജ് നേടിയത്. കഴിഞ്ഞ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമിനാണ് ഇത്തവണ സ്വര്‍ണം.
ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്.
പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.
നീരജിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. നീരജ് ചോപ്ര മികച്ച വ്യക്തിയാണെന്നും അവന്‍ വീണ്ടും തന്റെ മിടുക്ക് കാണിച്ചുവെന്നും വീണ്ടുമൊരു ഒളിംപിക്‌സ് വിജയവുമായി അദ്ദേഹം തിരിച്ചെത്തുന്നതില്‍ ഇന്ത്യ ആഹ്ലാദിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
മത്സരത്തില്‍ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് പീറ്റേഴ്‌സ് വെങ്കലം നേടിയത്. അതേസമയം, തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാകിസ്ഥാന്‍ താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തിയിരുന്നു. ടോക്യോ ഒളിംപിക്സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു.