കോവിഡ് വാക്‌സിന്‍: ഇന്ത്യയിലെ വിതരണത്തിന് കോവിഷീല്‍ഡിന്റെ 5 കോടി ഡോസ് തയ്യാറായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്തും റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കോവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസ് ഇന്ത്യയിലെ വിതരണത്തിന് തയ്യാറായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാണത്തില്‍ പുണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും പങ്കുണ്ട്. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നതോടെ ഇവ ഉപയോഗിച്ചു തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും […]

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്തും റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കോവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസ് ഇന്ത്യയിലെ വിതരണത്തിന് തയ്യാറായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാണത്തില്‍ പുണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും പങ്കുണ്ട്. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നതോടെ ഇവ ഉപയോഗിച്ചു തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും വാക്സിന്‍ നിര്‍മാണം. മാര്‍ച്ചോടെ 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വാക്സിന്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാര്‍ പുനാവാലാ പറഞ്ഞു.

Related Articles
Next Story
Share it