ആലൂരിലെ ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടല്‍ ഭീഷണിയില്‍; സ്‌കൂള്‍ സംരക്ഷിക്കാന്‍ നാട്ടുകാര്‍ സമരത്തിനിറങ്ങുന്നു

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്തിലെ ആലൂരിലെ ഏകാധ്യാപക വിദ്യാലയം (എം.ജി.എല്‍.സി)അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവിനെതിരെ നാട്ടുകാര്‍ സമരത്തിനിറങ്ങുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ആലൂരിലെ ഏകാധ്യാപക വിദ്യാലയവും അടച്ച് പൂട്ടാന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും രംഗത്തിറങ്ങുകയും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയെ സമീപിക്കുകയും ചെയ്തു. സ്‌കൂള്‍ നിലനിര്‍ത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഈ കഴിഞ്ഞ […]

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്തിലെ ആലൂരിലെ ഏകാധ്യാപക വിദ്യാലയം (എം.ജി.എല്‍.സി)അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവിനെതിരെ നാട്ടുകാര്‍ സമരത്തിനിറങ്ങുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ആലൂരിലെ ഏകാധ്യാപക വിദ്യാലയവും അടച്ച് പൂട്ടാന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും രംഗത്തിറങ്ങുകയും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയെ സമീപിക്കുകയും ചെയ്തു. സ്‌കൂള്‍ നിലനിര്‍ത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഈ കഴിഞ്ഞ ആഗസ്റ്റ് 30ന് വീണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് മൊന്തേരോ സ്‌കൂള്‍ അടച്ചു പൂട്ടണമെന്നും കുട്ടികളെ സമീപത്തെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റണമെന്നും രേഖാമൂലം കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ അംഗീകാരം പുന:സ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും സ്‌കൂളിന്റെ പ്രവര്‍ത്തനം തുടരുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളമോ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമോ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇതോടെ കുട്ടികളുടെ ഭാവി തുലാസിലായിരിക്കുകയാണ്.

അശോക് നീര്‍ച്ചാല്‍

Related Articles
Next Story
Share it