അടിപ്പാത അനുവദിച്ചേതീരൂ; താക്കീതായി അണങ്കൂരില്‍ പ്രതിഷേധ സംഗമം

അണങ്കൂര്‍: ദേശീയപാതയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍അണങ്കൂരില്‍ ഇതുവരെയായിഅടിപ്പാത അനുവദിച്ചു കാണാത്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകള്‍ അണങ്കൂര്‍ ജംഗ്ഷനില്‍ ധര്‍ണയും പ്രതിഷേധ സംഗമവും നടത്തി.ദിനംപ്രതി ആയിരങ്ങള്‍ കടന്നുപോകുകയും ആതുര ശുശ്രൂഷ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരാധനാലയങ്ങള്‍, ഭജനമന്ദിരങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, കെട്ടിട സമുച്ചയങ്ങളൊക്കെ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ നിരവധി വാര്‍ഡുകളിലുള്ളവര്‍ ഒരുപോലെ ആശ്രയിക്കുന്ന നഗരത്തിന്റെ പ്രധാന ഭാഗമായഅണങ്കൂരില്‍ അടിയന്തിരമായി അണ്ടര്‍ പാസ് അനുവദിച്ചു കിട്ടിയില്ലെങ്കില്‍ ജനജീവിതത്തെ അത് ദുസ്സഹമായി ബാധിക്കുമെന്ന് സംഗമത്തില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി.കന്നട മീഡിയം പാഠ്യ പദ്ധതി പ്രകാരം […]

അണങ്കൂര്‍: ദേശീയപാതയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍അണങ്കൂരില്‍ ഇതുവരെയായിഅടിപ്പാത അനുവദിച്ചു കാണാത്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകള്‍ അണങ്കൂര്‍ ജംഗ്ഷനില്‍ ധര്‍ണയും പ്രതിഷേധ സംഗമവും നടത്തി.
ദിനംപ്രതി ആയിരങ്ങള്‍ കടന്നുപോകുകയും ആതുര ശുശ്രൂഷ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരാധനാലയങ്ങള്‍, ഭജനമന്ദിരങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, കെട്ടിട സമുച്ചയങ്ങളൊക്കെ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ നിരവധി വാര്‍ഡുകളിലുള്ളവര്‍ ഒരുപോലെ ആശ്രയിക്കുന്ന നഗരത്തിന്റെ പ്രധാന ഭാഗമായഅണങ്കൂരില്‍ അടിയന്തിരമായി അണ്ടര്‍ പാസ് അനുവദിച്ചു കിട്ടിയില്ലെങ്കില്‍ ജനജീവിതത്തെ അത് ദുസ്സഹമായി ബാധിക്കുമെന്ന് സംഗമത്തില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി.
കന്നട മീഡിയം പാഠ്യ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന അണങ്കൂര്‍ ജി.എല്‍.പി സ്‌കൂളിലെയും ബെദിര, തുരുത്തി, കൊല്ലമ്പാടി സ്‌കൂളുകളില്‍ പഠിക്കുന്ന പകുതിയോളം കുട്ടികളും സ്‌കൂളുകളുടെ എതിര്‍ഭാഗത്തുള്ളവരാണ്. അവര്‍ക്ക് കിലോമീറ്റര്‍ പിന്നിട്ട് പഠിക്കാനെത്തുക എന്നത് ദുഷ്‌കരമാണ്. അതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ആസ്പത്രികളും സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും റോഡിന്റെ ഇരു ഭാഗങ്ങളിലാണ്. ഇത്രയും കാലം അതിനെ ആശ്രയിച്ചു വരുന്നവര്‍ക്ക് ദേശീയപാത തടസ്സമാകും. ജനങ്ങളുടെ സഞ്ചാര സൗകര്യങ്ങള്‍ക്ക് വിഘ്‌നം സംഭവിച്ചു കൂടാ എന്ന ആശയത്തിലൂന്നിയാണ് പ്രതിഷേധ സംഗമം.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും നഗരസഭാംഗവുമായ രമേഷ് പി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാഥിതിയായിരുന്നു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, ആക്ഷന്‍കമ്മിറ്റി ട്രഷററും അണങ്കൂര്‍ ജമാഅത്ത് പ്രസിഡണ്ടുമായ ടിപി സത്താര്‍ ഹാജി, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഗരസഭംഗങ്ങളായ മജീദ് കൊല്ലമ്പാടി, മമ്മുചാല, ബി എസ് സൈനുദ്ദീന്‍ തുരുത്തി, ലളിത, സമീറ റസാക്ക്, ഡിസിസി പ്രസിഡണ്ട് അഡ്വ. ഫൈസല്‍, സിപിഎം ഏരിയസെക്രട്ടറി ഹനീഫ്, അണങ്കൂര്‍ ഭജനമദിരം പ്രസിഡണ്ട് കമലാക്ഷന്‍, കൊല്ലമ്പാടി ജമാഅത്ത് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, ക്ഷേത്ര പ്രസിഡണ്ട് അശോകന്‍ അണങ്കൂര്‍, ഹമീദ് ബെദിര, സുഹൈല്‍ തുരുത്തി, ടി എ മുഹമ്മദ്കുഞ്ഞി, പ്രസാദ് മണിയാണി, ശേഖര്‍, മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ ഇബ്രാഹിം, ശാന്ത, ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു. മജീദ് കൊല്ലമ്പാടി സ്വാഗതവും സൈനുദ്ദീന്‍ തുരുത്തി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it