പണം നല്‍കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞാല്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പണം നല്‍കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞാല്‍ നല്‍കണമെന്ന് ഹൈക്കോടതി. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് 84 ദിവസത്തെ ഇടവേള വേണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദ്യ വാക്‌സിന് ശേഷം നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് നല്‍കണമെന്നും കോവിന്‍ പോര്‍ട്ടലില്‍ ഇതിനാവശ്യമായ മാറ്റം വരുത്തണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജീവനക്കാര്‍ക്ക് പണം മുടക്കി ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും രണ്ടാം ഡോസ് നല്‍കുന്നതിന് അനുമതി തേടിയിട്ടും ആരോഗൃ വകുപ്പ് നല്‍കുന്നില്ലന്നും […]

കൊച്ചി: പണം നല്‍കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞാല്‍ നല്‍കണമെന്ന് ഹൈക്കോടതി. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് 84 ദിവസത്തെ ഇടവേള വേണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദ്യ വാക്‌സിന് ശേഷം നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് നല്‍കണമെന്നും കോവിന്‍ പോര്‍ട്ടലില്‍ ഇതിനാവശ്യമായ മാറ്റം വരുത്തണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ജീവനക്കാര്‍ക്ക് പണം മുടക്കി ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും രണ്ടാം ഡോസ് നല്‍കുന്നതിന് അനുമതി തേടിയിട്ടും ആരോഗൃ വകുപ്പ് നല്‍കുന്നില്ലന്നും ചൂണ്ടിക്കാട്ടി കിറ്റക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്. ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റേതാണ് ഉത്തരവ്. സൗജന്യ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 84 ദിവസത്തെ ഇടവേള നിര്‍ബന്ധന പരിഗണിക്കുന്നില്ലെന്നും
കോടതി വ്യക്തമാക്കി.

വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കായിക താരങ്ങള്‍ക്കും ടോകിയോ ഒളിമ്പിക്‌സിനു പോയ ഒഫിഷ്യല്‍സിനും ഇളവ് നല്‍കിയിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യക്കാര്‍ക്ക് മികച്ച സുരക്ഷയും സംരക്ഷണവും കണക്കിലെടുത്ത് നേരത്തെ വാക്‌സിന്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി. വ്യക്തിക്ക് അയാളുടെ ആരോഗ്യ കാര്യത്തില്‍ മികച്ച സംരക്ഷണം ഏതെന്ന് തീരുമാനിക്കാനുള്ള മൗലികമായ അവകാശമുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇളവുകള്‍ നല്‍കിയതെന്നും കമ്പനി ജീവനക്കാര്‍ ആരും നേരത്തെ വാക്‌സിന്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി.

Related Articles
Next Story
Share it