'അല്ലോഹലന്‍' 30 വര്‍ഷം മുമ്പേ മനസിലുണര്‍ന്ന ആശയം; മൂന്നര വര്‍ഷത്തെ പ്രയത്‌നഫലം - ഡോ. അംബികാസുതന്‍ മാങ്ങാട്

തളങ്കര: 30 വര്‍ഷം മുമ്പ് മനസില്‍ മുളച്ച ആശയമായ 'അല്ലോഹലന്‍' എന്ന നോവല്‍ മൂന്നര വര്‍ഷത്തെ കഠിനമായ പ്രയത്‌നത്തിനൊടുവിലാണ് യാഥാര്‍ത്ഥ്യമായതെന്ന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.'അല്ലോഹലന്‍' എന്ന നോവലിനെ കുറിച്ച് തളങ്കര പള്ളിക്കാല്‍ കെ.എം ഹസ്സന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം, ദഖീറത്ത് സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അംബികാസുതന്‍ മാങ്ങാട്.എന്‍മകജെ എന്ന നോവല്‍ സിനിമയാക്കാന്‍ വേണ്ടി പലരും സമീപിക്കുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നും എന്നാല്‍ സിനിമയാക്കാന്‍ ഉദ്ദേശമില്ലെന്നും […]

തളങ്കര: 30 വര്‍ഷം മുമ്പ് മനസില്‍ മുളച്ച ആശയമായ 'അല്ലോഹലന്‍' എന്ന നോവല്‍ മൂന്നര വര്‍ഷത്തെ കഠിനമായ പ്രയത്‌നത്തിനൊടുവിലാണ് യാഥാര്‍ത്ഥ്യമായതെന്ന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
'അല്ലോഹലന്‍' എന്ന നോവലിനെ കുറിച്ച് തളങ്കര പള്ളിക്കാല്‍ കെ.എം ഹസ്സന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം, ദഖീറത്ത് സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അംബികാസുതന്‍ മാങ്ങാട്.
എന്‍മകജെ എന്ന നോവല്‍ സിനിമയാക്കാന്‍ വേണ്ടി പലരും സമീപിക്കുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നും എന്നാല്‍ സിനിമയാക്കാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍മകജെ നോവല്‍ ഒരു സമരപ്രഖ്യാപനമാണെന്നും മാഷ് കൂട്ടിച്ചേര്‍ത്തു.
എട്ടാം ക്ലാസിലെ മലയാളം പാഠഭാഗമായ 'രണ്ട് മത്സ്യങ്ങള്‍' എന്ന കഥയടക്കം തന്റെ രചനകളുടെ പിറവിയെ കുറിച്ചും ഡോ. അംബികാസുതന്‍ സംസാരിച്ചു.
കെ.എം ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അംബികാസുതന്‍ മാങ്ങാടിന് ഉപഹാരം നല്‍കി. ദഖീറത്തുല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.എം ഹനീഫ്, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, കവി ജില്‍ജില്‍, മധൂര്‍ ഷെരീഫ്, അതുല്‍ദേവ്, അമാനുല്ല അങ്കാര്‍, ലത്തീഫ് മാസ്റ്റര്‍ തുരുത്തി സംസാരിച്ചു. പ്രിന്‍സിപ്പള്‍ സവിതാ മോഹന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്യാമള നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it