മൈസൂരുവിലെ ഹോസ്റ്റലില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചത്; കാമുകനുമായുള്ള പരാതിക്കാരിയുടെ അവിഹിതബന്ധം ഹോസ്റ്റലിലെ മറ്റ് സ്ത്രീകള്‍ നേരില്‍ കണ്ടതാണ് വ്യാജബലാത്സംഗ കഥയ്ക്ക് കാരണമെന്ന് പൊലീസ്

മൈസൂരു: മൈസൂരുവിലെ ഒരു ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി 28കാരിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞു. നായിഡു നഗര്‍ സ്വദേശിനിയായ യുവതിയാണ് തനിക്ക് പരിചയമില്ലാത്ത ഒരു യുവാവ് ഹോസ്റ്റലില്‍ താന്‍ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകടന്ന് ബലാത്സംഗം ചെയ്തുവെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മൊഴിയെടുക്കുമ്പോള്‍ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യുവാവിനെ പരിചയമുണ്ടെന്ന് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവാവിനെ വര്‍ഷങ്ങളായി അറിയാമെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും യുവതി […]

മൈസൂരു: മൈസൂരുവിലെ ഒരു ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി 28കാരിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞു.
നായിഡു നഗര്‍ സ്വദേശിനിയായ യുവതിയാണ് തനിക്ക് പരിചയമില്ലാത്ത ഒരു യുവാവ് ഹോസ്റ്റലില്‍ താന്‍ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകടന്ന് ബലാത്സംഗം ചെയ്തുവെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മൊഴിയെടുക്കുമ്പോള്‍ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യുവാവിനെ പരിചയമുണ്ടെന്ന് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവാവിനെ വര്‍ഷങ്ങളായി അറിയാമെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും യുവതി വെളിപ്പെടുത്തി. യുവതിക്കൊപ്പം താമസിക്കുന്ന സ്ത്രീകളും രണ്ടുപേരും പ്രണയത്തിലാണെന്ന് വ്യക്തമാക്കി. ഹോസ്റ്റലില്‍ നിന്ന് പുറത്തുപോയിരുന്ന തങ്ങള്‍ തിരിച്ചുവന്നപ്പോള്‍ ഇവരുടെ അവിഹിതബന്ധം നേരില്‍ കണ്ടുവെന്നും ഇതോടെ യുവാവ് ഹോസ്റ്റലില്‍ നിന്നും ചാടിപ്പോകുകയായിരുന്നുവെന്നും സ്ത്രീകള്‍ പൊലീസിനെ അറിയിച്ചു. ഇതോടെ ബലാത്സംഗപരാതി കെട്ടുകഥയാണെന്ന് പൊലീസ് ഉറപ്പിച്ചു. ബലാത്സംഗത്തിനിരയായെന്ന് ബോധ്യപ്പെടുത്തുന്നതിന് യുവതി അവശത നടിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. താന്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ മറ്റാരും ഇല്ലാതിരിക്കുമ്പോള്‍ യുവതി 21കാരനായ കാമുകനെ ക്ഷണിച്ചുവരുത്താറുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. താനും യുവാവും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിയുമെന്ന് ഭയന്നാണ് ബലാത്സംഗം ചെയ്തെന്ന വ്യാജപരാതി നല്‍കിയതെന്ന് യുവതി പിന്നീട് പൊലീസിനോട് പറഞ്ഞു.

Related Articles
Next Story
Share it