പെരിയ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് അമിതഫീസ് ഈടാക്കുന്നതായി ആരോപണം; കേന്ദ്രമാനവശേഷി മന്ത്രാലയം സെക്രട്ടറിയെയും വൈസ് ചാന്‍സലറെയും എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ ഹരജി നല്‍കി

കാഞ്ഞങ്ങാട്: പെരിയയിലെ കേരളകേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അമിതഫീസ് ഇടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേന്ദ്രസര്‍വകലാശാല എന്‍.എസ്.യു ഘടകം പ്രസിഡണ്ടും പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് ബിരുദാനന്തരവിദ്യാര്‍ഥിയമായ ഡേവിസ് ടൈറ്റസാണ് കേന്ദ്രമാനവശേഷി മന്ത്രാലയം സെക്രട്ടറി, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ കേന്ദ്രസര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ പത്തുശതമാനത്തിലേറെ ഫീസ് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു പ്രതികരണവുമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഡേവിഡ് […]

കാഞ്ഞങ്ങാട്: പെരിയയിലെ കേരളകേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അമിതഫീസ് ഇടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേന്ദ്രസര്‍വകലാശാല എന്‍.എസ്.യു ഘടകം പ്രസിഡണ്ടും പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് ബിരുദാനന്തരവിദ്യാര്‍ഥിയമായ ഡേവിസ് ടൈറ്റസാണ് കേന്ദ്രമാനവശേഷി മന്ത്രാലയം സെക്രട്ടറി, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ കേന്ദ്രസര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ പത്തുശതമാനത്തിലേറെ ഫീസ് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു പ്രതികരണവുമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഡേവിഡ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഡിസംബര്‍ 24നകം പുതുക്കിയ നിരക്കില്‍ ഫീസടക്കണമെന്നാണ് ഉത്തരവുള്ളത്. ട്യൂഷന്‍, കോഴ്സ് രജിസ്ട്രേഷന്‍ ഫീസുകള്‍ക്ക് പുറമെ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കാത്ത ഇന്റര്‍നെറ്റിനും ലൈബ്രറിക്കും സ്റ്റുഡന്റ്സ് കൗണ്‍സിലിനും ഫീസ് ചുമത്തിയത് അന്യായമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. 24നകം ഫീസടയ്ക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ അടിയന്തിരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ഹരജിയില്‍ പറയുന്നു.

Related Articles
Next Story
Share it