മംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ ലോകായുക്ത സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഒളിവില്‍ പോകാന്‍ സഹായിച്ച ആള്‍ അറസ്റ്റില്‍; പൊലീസിനെ വെട്ടിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മറ്റൊരു നിയമവിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ മുഖ്യപ്രതിയായ ലോകായുക്തയുടെ സ്പെഷ്യല്‍ പബ്ലിക് പോസിക്യൂട്ടറെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോണ്ടല്‍ സ്വദേശി കെ. അനന്ത് ഭട്ടിനെ(48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോകായുക്തയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ രാജേഷ് ഭട്ടാണ് കേസിലെ പ്രധാന പ്രതി. രാജേഷ് ഭട്ടുമായി അനന്ത്ഭട്ട് തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നെന്നും രാജേഷിനെ ഒളിവില്‍ പോകാന്‍ ഇയാള്‍ സഹായിച്ചുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നിയമവിദ്യാര്‍ഥിനികളുടെ പരാതിയില്‍ […]

മംഗളൂരു: മംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മറ്റൊരു നിയമവിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ മുഖ്യപ്രതിയായ ലോകായുക്തയുടെ സ്പെഷ്യല്‍ പബ്ലിക് പോസിക്യൂട്ടറെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോണ്ടല്‍ സ്വദേശി കെ. അനന്ത് ഭട്ടിനെ(48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോകായുക്തയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ രാജേഷ് ഭട്ടാണ് കേസിലെ പ്രധാന പ്രതി. രാജേഷ് ഭട്ടുമായി അനന്ത്ഭട്ട് തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നെന്നും രാജേഷിനെ ഒളിവില്‍ പോകാന്‍ ഇയാള്‍ സഹായിച്ചുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നിയമവിദ്യാര്‍ഥിനികളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ അനന്ത് ഭട്ട് രാജേഷ് ഭട്ടിനെ തന്റെ വാഹനത്തില്‍ ദൂരസ്ഥലത്തേക്ക് കൊണ്ടുപോകുകയും പിന്നീട് രാജേഷ് ഭട്ടിന്റെ കാറും മൊബൈല്‍ ഫോണും ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്തെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഉപയോഗിച്ച രാജേഷ് ഭട്ടിന്റെ കാറും മൊബൈല്‍ ഫോണും അന്വേഷണഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it