ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സുള്ള്യ സ്വദേശി അറസ്റ്റില്‍

സുള്ള്യ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സുള്ള്യ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ മണ്ടേക്കോളുവിലെ സൊരഞ്ജ ജിതേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജിതേഷ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞദിവസം ജിതേഷ് പെണ്‍കുട്ടിയുടെ വീടിന് സമീപമെത്തി ഫോണില്‍ വിളിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടിയെ ജിതേഷ് ആള്‍ട്ടോ കാറില്‍ കയറ്റി കൊണ്ടുപോകുകയും ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ […]

സുള്ള്യ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സുള്ള്യ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ മണ്ടേക്കോളുവിലെ സൊരഞ്ജ ജിതേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജിതേഷ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞദിവസം ജിതേഷ് പെണ്‍കുട്ടിയുടെ വീടിന് സമീപമെത്തി ഫോണില്‍ വിളിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടിയെ ജിതേഷ് ആള്‍ട്ടോ കാറില്‍ കയറ്റി കൊണ്ടുപോകുകയും ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ജിതേഷിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അഡയാറിന് സമീപത്ത് നിന്നാണ് ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ യുവാവ് ഉപയോഗിച്ചിരുന്ന ആള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it