സുബ്രഹ്‌മണ്യ ക്ഷേത്രത്തിനെതിരെ വീണ്ടും ജാതി വിവേചനമെന്ന് ആരോപണം; താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേകം സ്ഥലം ഒരുക്കിയതായി ആക്ഷേപം

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡ്ബിദ്രി കടന്തലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ജാതിവിവേചനമെന്ന് ആേേരാപണം. താഴ്ന്ന ജാതിക്കാര്‍ക്കായി ക്ഷേത്രത്തില്‍ പ്രത്യേകം സ്ഥലം ഒരുക്കിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പൂജയ്ക്ക് ശേഷം ബ്രാഹ്‌മണ സമുദായക്കാര്‍ക്ക് പ്രത്യേകം ഭക്ഷണം വിളമ്പിയതായി പറയപ്പെടുന്നു. ബ്രാഹ്‌മണരെല്ലാം കഴിച്ച ശേഷം താഴ്ന്ന ജാതിക്കാര്‍ക്ക് വിളമ്പുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇപ്പോഴും ഇവിടെ അയിത്തം തുടരുകയാണെന്നും ഭക്ഷണം വിളമ്പുമ്പോള്‍ ജാതി വിവേചനം കാണിക്കാതെ എല്ലാവരെയും ഒരുപോലെ കാണണമെന്നും ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നു. സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. നേരത്തെയും […]

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡ്ബിദ്രി കടന്തലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ജാതിവിവേചനമെന്ന് ആേേരാപണം. താഴ്ന്ന ജാതിക്കാര്‍ക്കായി ക്ഷേത്രത്തില്‍ പ്രത്യേകം സ്ഥലം ഒരുക്കിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പൂജയ്ക്ക് ശേഷം ബ്രാഹ്‌മണ സമുദായക്കാര്‍ക്ക് പ്രത്യേകം ഭക്ഷണം വിളമ്പിയതായി പറയപ്പെടുന്നു. ബ്രാഹ്‌മണരെല്ലാം കഴിച്ച ശേഷം താഴ്ന്ന ജാതിക്കാര്‍ക്ക് വിളമ്പുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഇപ്പോഴും ഇവിടെ അയിത്തം തുടരുകയാണെന്നും ഭക്ഷണം വിളമ്പുമ്പോള്‍ ജാതി വിവേചനം കാണിക്കാതെ എല്ലാവരെയും ഒരുപോലെ കാണണമെന്നും ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നു. സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. നേരത്തെയും ഈ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ വിവേചനം നടന്നിട്ടുണ്ടെന്ന് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ദലിതയാണെന്ന് പറഞ്ഞ് അപമാനിച്ചിരുന്നു. പൂജാരി തന്നെ പോലീസ് ഉദ്യോഗസ്ഥയെ ക്ഷേത്രത്തിന്റെ അകത്തളങ്ങളില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭക്തരില്‍ പലരും പ്രതിഷേധം ഉര്‍ത്തിയതോടെ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

Related Articles
Next Story
Share it