ഒരു നടനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് എന്തിന്റെ അടിസ്ഥാനത്തില്‍; കെ സുധാകരനെതിരെ ഫെഫ്ക രംഗത്ത്; വി ഡി സതീശനുമായി സംസാരിച്ചതായി പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. നടന്‍ ജോജു ജോര്‍ജിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തെരുവ് ഗുണ്ട എന്ന് വിളിച്ചതില്‍ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പ്രതിഷേധം അറിയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടങ്ങിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചുരുങ്ങിയ […]

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. നടന്‍ ജോജു ജോര്‍ജിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തെരുവ് ഗുണ്ട എന്ന് വിളിച്ചതില്‍ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പ്രതിഷേധം അറിയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടങ്ങിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടക്കിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചതിലും അദ്ദേഹത്തിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിലും ശക്തമായ പ്രതിഷേധമുണ്ട്. അത് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് ജോജുവിനോട് നേരിട്ട് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പോലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഒരു സമരവുമായി മുമ്പോട്ട് പോകുമ്പോള്‍ നടന്‍ ജോജു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് തന്റെ വാഹനത്തിനരികെ കിടക്കുന്ന ഒരു രോഗിയുടെ അവസ്ഥയാണ്. ഇത്തരം ഒരു പ്രശ്നത്തില്‍ ഇടപെടുമ്പോള്‍ അതിനൊരു വൈകാരികതയുടെ തലമുണ്ട്. അയാളൊരു കലാകാരനാണ്. അതിന്റെ എല്ലാ തലങ്ങളും ഉള്‍ക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചതെന്ന് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it